play-sharp-fill
സംസ്ഥാന സർക്കാർ നെൽകർഷകരെ കബളിപ്പിക്കുന്നു : സജി മഞ്ഞക്കടമ്പിൽ

സംസ്ഥാന സർക്കാർ നെൽകർഷകരെ കബളിപ്പിക്കുന്നു : സജി മഞ്ഞക്കടമ്പിൽ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന സർക്കാർ 6 മാസം മുൻപ് കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഓണം പടിവാതിൽക്കൽ എത്തിയിട്ടും നൽകാതെ പി.ആർ.എസ് രസീത് നൽകി കബളിപ്പിക്കുകയാണെന്നും,
നെൽ കർഷകരെ ഓണം ഉണ്ണാൻ അനുവദിക്കാതെ സംസ്ഥാന സർക്കാർ കിരാതമായി വേട്ടയാടുകയാണെന്നും, കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടി നിൽക്കുമ്പോൾ സപ്ലൈകോയിൽ പോലും അമിതവില ഈടാക്കി സാധാരക്കാരെ വഞ്ചിക്കുകയാണെന്നും സജി പറഞ്ഞു.

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് തിരുനക്കര പാടി , സിവിൽ സപ്ലയ്സ് ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധ സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വൈസ് ചെയർമാൻ ബാലു ജി വെള്ളിക്കര, ട്രഷറർ റോയി ജോസ് , ജനറൽ സെക്രട്ടറിമാരായ മോഹൻദാസ് ആബലാ റ്റിൽ , ലൗജിൻ മാളികക്കൽ, ജോയി സി. കാപ്പൻ, രാജേഷ് ഉമ്മൻ കോശി, ബിനു ആയിരമല, ജയിസൺമത്യു ജോസ് , വിപിൻ രാജു ശൂരനാട്, ജി ജഗദീഷ് ,സന്തോഷ് മൂക്കാലിക്കാട്ട്, വി.കെ. സന്താഷ് വള്ളോംകുഴി, ഗോപകുമാർ വാഴയിൽ, പ്രതീഷ് പട്ടിത്താനം , ബിജു എം നായർ , ഷാജി തെള്ളകം, കുര്യൻ കണ്ണംകുളം, സോജോ പി.സി, സതീഷ് കോടിമത, രമേശ് വിജി, സുരേഷ് തിരുവഞ്ചൂർ , സി.എം. ജേക്കബ് , ജിത്തു സുരേന്ദ്രൻ , പി.എസ്. വിനായകൻ, അൻഷാദ് കെ എസ് തുടങ്ങിയവർ പ്രസംഗിച്ചു.

നെല്ലിന്റെ പണം ലഭിക്കാതെ കഷ്ടത അനുഭവിക്കുന്ന കർഷകർ അരി വാങ്ങാൻ നിർവ്വഹമില്ലാതെ കട്ടൻ കാപ്പി കുടിച്ച് ജിവിതം മുന്നോട്ട് പോകാൻ തയാറകണം എന്ന് അഹ്വനം ചെയ്ത് പാടി, സിവിൽ സപ്ലയ്സ് ഓഫിസിനു ഓഫീസിന് മുന്നിൽ സർക്കാർ പഞ്ചസാരക്ക് വില കൂടിയ സാഹചര്യത്തിൽ മധുരമില്ലത്ത കട്ടൻകാപ്പി ഉണ്ടാക്കി വിതരണം നടത്തി പ്രവർത്തകർ പ്രതിഷേധിച്ചു.