Spread the love

കോട്ടയം: വൈക്കത്ത് കർഷകൻ ചെല്ലപ്പൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി സിപിഐ.

video
play-sharp-fill

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയെ കുറിച്ച്‌ അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സിപിഐ വൈക്കം മണ്ഡലം സെക്രട്ടറിയാണ് പരാതി നല്‍കിയത്. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

 

ചെല്ലപ്പൻ വന്ന വാഹനത്തിന്റെ താക്കോല്‍ നഷ്ടമായതും പരിശോധിക്കണമെന്ന് പരാതിയില്‍ പറയുന്നു. സിപിഐയുടെ തലയാഴം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലാണ് ചെല്ലപ്പൻ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ സിപിഐ ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസമാണ് ചെല്ലപ്പൻ ആത്മഹത്യ ചെയ്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.കെ ചെല്ലപ്പന്റെ സാമ്പത്തിക ബാധ്യത ആത്മഹത്യക്ക് കാരണമായെന്ന് മക്കള്‍ . 15 ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നുവെന്നും വീടും സ്ഥലവും ജപ്തിയില്‍ ആയിരുന്നെന്നും മക്കള്‍ പറഞ്ഞു. മരണത്തിന് ദിവസങ്ങള്‍ക്ക് മുൻപ് പ്രാദേശിക സിപിഐ നേതാക്കള്‍ക്ക് എതിരെ മരിച്ച ചെല്ലപ്പൻ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചിരുന്നു. നിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂർണ ഉത്തരവാദിത്വം വൈക്കത്തെ സിപിഐക്കാണെന്ന് വീഡിയോയില്‍ ചെല്ലപ്പൻ പറയുന്നുണ്ടായിരുന്നു.