video
play-sharp-fill
കടപ്ലാമറ്റം ജയ്ഹിന്ദ് ടൂൾസ് കമ്പനിയുടെ പേരില്‍ വ്യാജ റബ്ബർകത്തി നിര്‍മ്മിച്ച്‌ വിൽപ്പന; അതിരമ്പുഴ സ്വദേശി  ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിൽ

കടപ്ലാമറ്റം ജയ്ഹിന്ദ് ടൂൾസ് കമ്പനിയുടെ പേരില്‍ വ്യാജ റബ്ബർകത്തി നിര്‍മ്മിച്ച്‌ വിൽപ്പന; അതിരമ്പുഴ സ്വദേശി ഏറ്റുമാനൂർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: ബ്രാൻഡഡ് കത്തി എന്ന വ്യാജേന കൃത്രിമമായി റബർ വെട്ടാൻ ഉപയോഗിക്കുന്ന കത്തി നിര്‍മ്മിച്ച്‌ വിൽപ്പന നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

അതിരമ്പുഴ പാറോലിക്കൽ ഭാഗത്ത് ഇഞ്ചിക്കാലായിൽ വീട്ടിൽ ഹനീഫ മകൻ ഷമീർ ഹനീഫ (34) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ കടപ്ലാമറ്റത്ത് പ്രവർത്തിക്കുന്ന ജയ്ഹിന്ദ് ടൂൾസ് കമ്പനിയുടെ ട്രേഡ് മാർക്ക് രജിസ്ട്രേഷനുള്ള ജബോങ് റബ്ബർ കത്തികൾ വ്യാജമായി അതേ മേൽവിലാസത്തിലും ട്രേഡ് മാർക്ക്, ലോഗോ എന്നിവ രേഖപ്പെടുത്തി നിർമ്മിച്ച് വിതരണം ചെയ്യുകയായിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലെ വിതരണക്കാർ ഇതേ കമ്പനിയുടെ പേരിൽ വ്യാജ കത്തി മാർക്കറ്റിൽ ലഭ്യമാകുന്നുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സ്ഥാപന ഉടമ ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ തിരച്ചിലില്‍ പാറോലിക്കൽ പ്രവർത്തിക്കുന്ന എം.എച്ച് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലാണ് ഇതിന്റെ നിര്‍മാണം നടത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും പതിനായിരത്തോളം വ്യാജ ജബോങ് മോഡൽ റബർ കത്തികൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ പ്രശോഭ് , ജോസഫ് ജോർജ്, മനോജ് കുമാർ, സി.പി.ഓ മാരായ സജി പി.സി, മനോജ് കെ.പി, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .