കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍; ജിഷമോള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പോലീസ്; ജയിലിൽ മാനസിക അസ്വസ്ഥതകള്‍ കാണിച്ചതിനാല്‍   കസ്റ്റഡിയില്‍ വാങ്ങാനാകാതെ പൊലീസ്

കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍; ജിഷമോള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പോലീസ്; ജയിലിൽ മാനസിക അസ്വസ്ഥതകള്‍ കാണിച്ചതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാനാകാതെ പൊലീസ്

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസര്‍ എം. ജിഷമോളെ സസ്പെന്‍ഡ്‌ ചെയ്തു.

ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്‍കിയത് വ്യാജനോട്ടുകളെന്ന് അറിയാമായിരുന്നെന്ന് ജിഷമോള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. എന്നാല്‍ ഉറവിടം വെളിപ്പെടുത്തിയില്ല. തുടര്‍ന്നായിരുന്നു അറസ്റ്റും റിമാന്‍ഡും.

ജയിലില്‍ മാനസിക അസ്വസ്ഥതകള്‍ കാണിക്കുന്നതിനാല്‍ പൊലീസിന് ജിഷമോളെ കസ്റ്റഡിയില്‍ വാങ്ങാനായിട്ടില്ല.

എടത്വ കൃഷി ഓഫീസറായ എം.ജിഷമോളെയാണ് ആലപ്പുഴ സൗത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ക്രമക്കേട് നടത്തിയെന്നതുമുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥയാണ് അറസ്റ്റിലായ യുവതി.

ജിഷമോളില്‍ നിന്ന് കിട്ടിയ നോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്. ഇതോടെ പോലീസില്‍ വിവരമറിയിക്കുകയും ജിഷമോളെ പിടികൂടുകയുമായിരുന്നു.

കള്ളനോട്ടുകളുടെ ഉറവിടം കണ്ടെത്താനായി ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.