Friday, April 24, 2026

ഹരിത കർമ്മസേനയിലെ സ്ത്രീകളെ പച്ചത്തെറി വിളിച്ച കോട്ടയം എസ് എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറിക്കടയുടമക്കെതിരായ പരാതി; വാർത്ത പുറത്തുവിട്ട തേർഡ് ഐ ന്യൂസിനേയും സമരം ചെയ്ത ഹരിത കർമ്മസേനയേയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താൻ വ്യാജ ഓഡിയോ പ്രചരിപ്പിച്ച് കോട്ടയത്തെ ചില പിതൃശൂന്യർ; പരാതി ഒത്തുതീർപ്പാക്കാൻ പണം ചോദിച്ച് വിളിച്ച വിഷ്ണുവിൻ്റെ ഫോൺ നമ്പർ പോലീസിന് കൈമാറാതെ ഒളിച്ച് കളിച്ച് പച്ചക്കറി കടയുടമ നിസാർ; വ്യാജ ഫോൺ വിളിക്ക് പിന്നിൽ നടന്നത് ക്രിമിനൽ ഗൂഢാലോചന; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചു

Spread the love

കോട്ടയം: ഹരിത കർമ്മസേനയിലെ സ്ത്രീകളെ പച്ചത്തെറി വിളിച്ച കോട്ടയം എസ് എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറിക്കടയുടമക്കെതിരായ പരാതി അട്ടിമറിക്കാനുള്ള ശ്രമം നടന്നത് പുറത്തുകൊണ്ടുവന്ന തേർഡ് ഐ ന്യൂസിനേയും, പച്ചക്കറി കടയ്ക്ക് മുന്നിൽ സമരം ചെയ്ത ഹരിത കർമ്മ സേന അംഗങ്ങളെയും സമരത്തിന് നേതൃത്വം കൊടുത്ത സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താൻ വ്യാജ ഓഡിയോ നിർമ്മിച്ച് പ്രചരിപ്പിക്കുകയാണ് കോട്ടയത്തെ ചില പിതൃശൂന്യർ .

video
play-sharp-fill

വിഷ്ണു എന്ന് പേര് പറഞ്ഞ് പരിചയപ്പെടുത്തുന്നയാൾ കട ഉടമയെ വിളിച്ച് സംസാരിക്കുന്നതും, 5 ലക്ഷം രൂപ നൽകിയാൽ പ്രശ്നം ഒത്തുതീർപ്പാക്കാമെന്നും, അഞ്ച് ലക്ഷത്തിൽ ഒരു ലക്ഷം രൂപ ഹരിതകർമ്മസേനയ്ക്കും 2 ലക്ഷം രൂപ തേർഡ് ഐക്കും , 2 ലക്ഷം രൂപ പാർട്ടിക്കും നൽകിയാൽ പ്രശ്നം തീർത്തു തരാം എന്നാണ് വിഷ്ണു എന്നയാൾ കടയുടമയോട് സംസാരിക്കുന്നത്

എന്നാൽ സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും കടയുടമയെ വിളിച്ച് പണം ചോദിച്ച വിഷ്ണു എന്ന ആളിനെതിരെ പരാതി കൊടുക്കാനോ, വിഷ്ണുവിൻ്റെ ഫോൺ നമ്പർ പോലീസിന് കൈമാറാനോ കടയുടമ നിസാർ തയ്യാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന്തേർഡ് ഐ ന്യൂസിനേ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ ഓഡിയോ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ മാനേജ്മെൻറ് പോലീസിൽ പരാതി നൽകി.

പരാതിയിൻ മേൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും നിസാറിനെ വിളിച്ച് വിഷ്ണുവിൻ്റെ ഫോൺ നമ്പർ ചോദിച്ചെങ്കിലും നമ്പർ കൈമാറാൻ തയ്യാറല്ല എന്ന നിലപാടാണ് പച്ചക്കറി കടയുടമ നിസാർ സ്വീകരിച്ചത്.

ഇതോടെ നിസാറും കോട്ടയത്തെ ചില പിതൃശൂന്യരും ചേർന്ന് നടത്തിയ ക്രിമിനൽ ഗൂഡാലോചനയാണ് വ്യാജ ഓഡിയോയ്ക്ക് പിന്നിലെന്ന് വ്യക്തമായി.

ഇത് തുടർന്ന് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തേർഡ് ന്യൂസ് ഹൈക്കോടതിയെ സമീപിച്ചു.

വ്യാജ വാർത്തയും ഓഡിയോയും ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യുന്നവരും ഗ്രൂപ്പ് അഡ്മിൻമാരും നിയമ നടപടി നേരിടേണ്ടി വരുമെന്ന് തേർഡ് ഐ ന്യൂസ് മാനേജ്മെൻറ് അറിയിച്ചു.