play-sharp-fill
അമ്മ വഴക്ക് പറഞ്ഞു : പ്ലസ് വൺ വിദ്യാർത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

അമ്മ വഴക്ക് പറഞ്ഞു : പ്ലസ് വൺ വിദ്യാർത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

 

സ്വന്തം ലേഖകൻ

എറണാകുളം : യുവാവുമായുള്ള ബന്ധത്തെ എതിർത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് മനംനൊന്ത് പ്ലസ് വൺ വിദ്യാർത്ഥിനി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു . കാക്കാനാട്ട് കങ്ങരപ്പടി സ്വദേശിനി ഗോപികയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

 

പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപികയ്ക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട് . വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group