
ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ ചർച്ച എങ്ങുമെത്താതെ പരാജയത്തിൽ അവസാനിച്ചു. യുക്തിരഹിതമായ ആവശ്യങ്ങളും മികച്ച ഓഫറും തമ്മിലുള്ള ബലാബലത്തിലാണ് ചർച്ച പരാജയപ്പെട്ടത്. ഇസ്ലാമബാദില്‍ നടന്ന 21 മണിക്കൂറിലെ മാരത്തണ്‍ ചര്‍ച്ച വഴിമുട്ടി. അമിത ആവശ്യങ്ങളാണ് ഉന്നയിച്ചതെന്ന് ഇരുവിഭാഗവും കുറ്റപ്പെടുത്തി. ആണവ-പ്രാദേശിക വിഷയങ്ങളിലൊന്നും തീരുമാനമാകാതെ വന്നതോടെ സ്ഥിതിഗതികള്‍ വീണ്ടും വഷളായി. അപൂര്‍വവും അസാധാരണവുമായൊരു ഉന്നതതല നയതന്ത്ര ചര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുന്ന കാഴ്ചയാണ് ഇസ്ലാമബാദില്‍ കണ്ടത്. അമേരിക്കയുടെ ആവശ്യങ്ങള്‍ യുക്തിരഹിതവും അമിതവുമായിരുന്നുവെന്ന് ഇറാന്‍ ആരോപിച്ചപ്പോള്‍ തങ്ങള്‍ക്കാകുന്നതില്‍ ഏറ്റവും മികച്ച ഓഫറായിരുന്നു മുന്നോട്ടുവച്ചതെന്ന് അമേരിക്കയും വാദിച്ചു.
യുക്തിരഹിതമായ ആവശ്യങ്ങളാണ് ചര്‍ച്ചകള്‍ എങ്ങുമെത്താതെ പോകാന്‍ കാരണമെന്ന് ഇറാന്റെ ദേശീയ ടെലിവിഷന്‍ ഐആര്‍ഐബി കുറ്റപ്പെടുത്തി. ജനതയുടെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇറാനിയന്‍ പ്രതിനിധി സംഘം 21 മണിക്കൂര്‍ അതിതീവ്രമായി പരിശ്രമിച്ചെങ്കിലും അമേരിക്കന്‍ സംഘത്തിന്റെ ആവശ്യങ്ങള്‍ പുരോഗതി തടഞ്ഞെന്നും അങ്ങനെ ചര്‍ച്ചകള്‍ അവസാനിച്ചെന്നും ഐആര്‍ഐബി റിപ്പോര്‍ട്ട് ചെയ്തു.






