play-sharp-fill
ഫാക്ടറി മാലിന്യം തോട്ടിൽ കലർന്നു ; മീനുകൾ ചത്തു പൊങ്ങി ; കുണ്ടമൺകടവ് പമ്പിങ് സ്റ്റേഷൻ ജലവിതരണം മൂന്നു ദിവസത്തേക്ക് നിർത്തിവെച്ചു

ഫാക്ടറി മാലിന്യം തോട്ടിൽ കലർന്നു ; മീനുകൾ ചത്തു പൊങ്ങി ; കുണ്ടമൺകടവ് പമ്പിങ് സ്റ്റേഷൻ ജലവിതരണം മൂന്നു ദിവസത്തേക്ക് നിർത്തിവെച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വയലിക്കടയിലുള്ള ഫാക്ടറി മാലിന്യങ്ങൾ തോട്ടിലെ വെള്ളത്തിൽ കലർന്നതിനെ തുടർന്ന് മീനുകൾ ചത്തുപൊങ്ങി.


ഞായാറാഴ്ച രാത്രിയാണ് ഇലട്രോപ്‌ളേറ്റിങ് ഫാക്ടറിയിൽ നിന്നും രാസലായനി കലർന്ന മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിട്ടത്. ഈ തോട്ടിൽ നിന്നുള്ള നീരൊഴുക്ക് കുണ്ടമൺകടവ് പമ്പിങ് സ്റ്റേഷനിലേക്കും എത്തി ചേരുന്നുണ്ട്.അതുകൊണ്ട് കുണ്ടമൺകടവ് സ്റ്റേഷനിൽ നിന്നുള്ള ജലവിതരണം നിർത്തി വച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരവാസികൾ വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കണം എന്ന് നഗരസഭ നിർദേശം നൽകിയിട്ടുണ്ട്.ഞായറാഴ്ച രാത്രി തന്നെ തോട്ടിലെ മീനുകൾ വ്യാപകമായി ചത്തുപൊങ്ങിയതിനെതുടർന്നാണ് വെള്ളത്തിന്റെ കളർ വ്യത്യാസം ശ്രദ്ധിച്ചത്.അതേതുടർന്ന് നഗരസഭ അധികൃതർ സ്ഥലത്തെത്തി.ഫാക്ടറി വൃത്തിയാക്കുന്നതിനിടെയാണ് രാസമാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴിക്കിയതെന്നാണ് സൂചന.

തോട്ടിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.അതിനാൽ ഫലം ലഭിച്ചതിനുശേഷമേ പമ്പിങ് തുടരാൻ കഴിയൂ എന്നും നഗരസഭ അറിയിച്ചിട്ടുണ്ട്.