video
play-sharp-fill

ദുരഭിമാനികളായ എല്ലാ മാതാപിതാക്കൾക്കും മാതൃകയായി ഒരച്ഛൻ.

ദുരഭിമാനികളായ എല്ലാ മാതാപിതാക്കൾക്കും മാതൃകയായി ഒരച്ഛൻ. വിവാഹത്തെ കുറിച്ച് ഒരു അച്ഛൻ മകൾക്ക് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. 23 വയസുള്ള തന്റെ മകൾക്ക്, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യമല്ല താൻ നൽകുന്നതെന്നും അത് അവളുടെ അവകാശമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രസാദ് കെ. ജി എന്ന അച്ഛൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാൻ. ധൈര്യത്തോടെ പറയുന്നു .
യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാൻ ഞാനവൾക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല. പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാൻ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാൻ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല.
ഒരു കാര്യത്തിൽ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത്. സ്വയംപര്യാപ്ത നേടാൻ. അതിനുള്ള സഹായം ചെയ്തുകൊടുക്കൽ ഒരു പിതൃ നിർവഹണമാണ്. ഞാനതു ചെയ്യാൻ ബാധ്യത പേറുന്ന മകൾ സ്നേഹി.