play-sharp-fill
മുഖ്യമന്ത്രി, ഞങ്ങൾ ശമ്പളമല്ല ജീവനും തരാം; പക്ഷേ താങ്കൾ ഉറപ്പ് തരണം ഈ കാര്യങ്ങൾ

മുഖ്യമന്ത്രി, ഞങ്ങൾ ശമ്പളമല്ല ജീവനും തരാം; പക്ഷേ താങ്കൾ ഉറപ്പ് തരണം ഈ കാര്യങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം: നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയിലാണ് കേരളം. ജാതി മത രാഷ്ട്രീയ ഭേദമന്യേ മലയാളി ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുകയാണ് പ്രളയ ദുരന്തത്തെ. ഇതിനിടെയാണ് കേരളത്തെ പുനസൃഷ്ടിക്കാൻ എല്ലാ മലയാളികളുടെയും ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ അഭ്യർത്ഥനയോട് സാമൂഹ്യ പ്രവർത്തകയായ ഷിബി പി .കെ യുടെ പ്രതികരണം വൈറലായി മാറിയിരിക്കുകയാണ്. മലയാളിയുടെ മുൻ അനുഭവമാണ് ഈ സമൂഹ്യ പ്രവർത്തകയെ ഇത്തരത്തിൽ എഴുതാൻ പേരിപ്പിച്ചത്. ഷിബിയോടൊപ്പം കേരളവും ചോദിക്കുന്നു. ഞങ്ങൾ ശമ്പളം തരാം ഈ ഉറപ്പ് തരാൻ താങ്കൾക്കാവുമോ,


1. കേരളം പ്രളയക്കെടുതിയിൽ പെട്ടുഴലുമ്പോൾ സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിയെ എത്രയും വേഗം പിൻവലിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. മന്ത്രിമാരുടെ വിദേശ സന്ദർശനം, ചായ സൽക്കാരം, കണ്ണടക്കും, തോർത്തുമുണ്ടും വാങ്ങുന്നതിനുള്ള അലവൻസും സഹിതം എല്ലാ അലവൻസും അടുത്ത ഒരു വർഷത്തേക്ക് നിർത്തലാക്കണം.

3. ഭരണ പരിഷ്‌കാര കമ്മീഷൻ, പിന്നാക്ക/മുന്നാക്ക കമ്മീഷൻ, യുവജന കമ്മീഷൻ എന്ന് വേണ്ട ഖനജാവിനെ കൊള്ളയടിക്കുന്ന സകലമാന നിർഗ്ഗുണ കമ്മീഷനുകളെയും എത്രയും വേഗം പിരിച്ചു വിടണം. ഇപ്പോൾ ഇവിടെ ഒരേതരം മനുഷ്യരേയുള്ളൂ… അതുകൊണ്ടു തന്നെ, വെള്ളാനകളായ ഒരു കമ്മീഷനും ആവശ്യമില്ല

4. അലവന്‌സുകൾ കൈപ്പറ്റി ഖജനാവിന് കൊള്ളയടിക്കുന്ന സകലമാന ഉപദേശികളെയും ഒഴിവാക്കുക. ഇനി ഉപദേശികൾ വേണമെങ്കിൽ തന്നെ, അടുത്ത ഒരു വർഷത്തേക്ക് സൗജന്യമായി ഉപദേശം തരാൻ തയ്യാറുള്ള ഉപദേശികളെ കണ്ടെത്തുക.

5. മൂന്നാറിലും, വയനാട്ടിലും എന്നു വേണ്ട കേരളനാട്ടിലാകെ മലയും, പുഴയും കയ്യേറി നിർമ്മിച്ച സകലമാന കെട്ടിടങ്ങളും ഒരു മാസത്തിനുള്ളിൽ പൊളിച്ചു നീക്കും എന്ന് ഞങ്ങൾക്കു ഉറപ്പു തരണം.

6. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം.

7. പശ്ചിമ ഘട്ടത്തിലെ എല്ലാ പാറമടകളുടെയും, മറ്റു പ്രദേശങ്ങളിലെ അനധികൃത പാറമടകളുടെയും പ്രവർത്തനം ഉടനടി നിർത്തലാക്കുക.

8. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്ന ഫണ്ട് വേണ്ട’ 2018 പ്രളയ ദുരിതാശ്വാസം’ എന്ന് പുതിയൊരു ഫണ്ടുണ്ടാക്കി അതിലേക്കു മാറ്റണം കിട്ടിയ മുഴുവൻ കാശും. അല്ലെങ്കിൽ ഈ കാശും രാഷ്ട്രീയക്കാരുടെ വെട്ടും, കുത്തും കൊണ്ട് മരിക്കുന്നവരുടെ നഷ്ടപരിഹാരത്തിനും മറ്റും ഉപയോഗിക്കും.

9. നിർമ്മാണ മേഖലയിലെ വിദഗ്ധരും, സർവ്വസമ്മതരായ പൊതുജനങ്ങളും, പരിസ്ഥിതി രംഗത്തെ വിദഗ്ധരും ഒക്കെ കൂടി ഉൾപ്പെടുന്ന ഒരു കമ്മിറ്റി ആയിരിക്കണം പുനരധിവാസം തീരുമാനിക്കേണ്ടത്..

10. ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചെലവ് കണക്കുകൾ ഓരോ മാസവും പരസ്യപ്പെടുത്തണം.

11. കയ്യേറ്റ സ്ഥലത്തുള്ള വീടും, കച്ചവട സ്ഥാപനങ്ങളും നഷ്ടമായവർക്കു പത്തു പൈസ ധനസഹായം കൊടുക്കരുത്.