video
play-sharp-fill

ഐജി മനോജ് എബ്രഹാമിനെ കൊല്ലുവെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് അറസ്റ്റിൽ

ഐജി മനോജ് എബ്രഹാമിനെ കൊല്ലുവെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോവളം: ഐ.ജി മനോജ് എബ്രഹാമിനെ കുളിപ്പിച്ചു കിടത്തുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി നേതാവ് അറസ്റ്റിൽ. സർക്കാരിന്റെ അജണ്ട നടപ്പാക്കാൻ വേണ്ടി ശബരിമലയിൽ കലാപം സൃഷ്ടിച്ചത് ഐ.ജി. മനോജ് എബ്രഹാമാണെന്ന ചില ഹൈന്ദവ സംഘടനകളുടെ ആരോപണത്തെത്തുടർന്ന് ഐ.ജി യെ വ്യക്തിഹത്യ നടത്തുന്ന ചിത്രവും പോസ്റ്റും ഫേസ്ബുക്കിൽ പ്രചരിപ്പിച്ച യുവാവിനെയാണ് കോവളം പൊലീസ് അറസ്റ്റു ചെയ്തത്. കോവളം കമുകിൻകുഴി റോഡ് പുളിശിലാംമൂട് വീട്ടിൽ അരുൺ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 19 നാണ് ഫേസ് ബുക്കിലൂടെ മനോജ് എബ്രഹാമിന്റെ ചിത്രത്തൊടൊപ്പം ഈ പരനാറിയെ എന്നെങ്കിലും കിട്ടും.. കുളിപ്പിച്ച് കിടത്തണം എന്ന പോസ്റ്റ് പ്രചരിപ്പിച്ചത്. ബി.ജെ.പി കോവളം 20ാം വാർഡ് വൈസ് പ്രസിഡൻറാണ് അരുൺ.

സൈബർസെല്ലിന്റെ സഹായത്തോടുകൂടിയാണ് പോസ്റ്റിട്ട അരുണിനെ കണ്ടെത്താൻ കഴിഞ്ഞത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കോവളം ജംഗ്ഷനിലെ ഒരു സ്വകാര്യ ഹോട്ടലിൽ തൊഴിലാളിയായിരുന്നു ഇയാൾ. ഇപ്പോൾ വെങ്ങാനൂരിലെ ചാവടിനടയിൽ കുടുംബത്തോടെ താമസിച്ച് വരികയാണ്. കോവളം പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്നലെ രാവിലെ 11 ഓടെ പിടികൂടിയത്. ഇപ്പോൾ താമസം വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ പരിധിയിലായതുകൊണ്ട് കൂടുതൽ അന്വേഷണത്തിനായി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണം പൂർത്തിയാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഫോർട്ട് എ.സി.പി. ദിനിൽ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ കോവളം പൊലീസ് സ്റ്റേഷനിലും വൈകിട്ട് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലും ഹൈന്ദവ സംഘടനകളിലെ പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു. ഐ.ടി ആക്ട് പ്രകാരവും അസഭ്യം പറഞ്ഞതിനുമാണ് അരുണിനെതിരെ കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group