മലപ്പുറത്ത് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ; 27.5 ലിറ്റർ മദ്യമാണ് പിടികൂടിയത്

Spread the love

മലപ്പുറം: ഇന്ത്യൻ നിർമിത വിദേശമദ്യ ശേഖരവുമായി മധ്യവയസ്‌കൻ പിടിയിൽ.

video
play-sharp-fill

ഉള്ളണം കൂട്ടുമൂച്ചി റോഡിനടുത്ത് മുണ്ടിയൻ കാവ് സ്‌കൂൾ റോഡിന് സമീപത്തെ എ.കൃഷ്ണനാണ് (55) വിൽപനക്കായി ശേഖരിച്ചുവച്ച 27.5 ലിറ്റർ മദ്യവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

പരപ്പനങ്ങാടി എക്‌സൈസ് റേഞ്ചിലെ അസിസ്റ്റൻറ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിനേശനും സംഘവുമാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിവിൽ എക്‌സൈസ് ഓഫിസർമാരായ ജനരാജ്, ജിഷ്‌നാദ്, വനിത സിവിൽ എക്‌സൈസ് ഓഫിസർ ഐശ്വര്യ, എക്‌സൈസ് ഡ്രൈവർ ഷണ്മുഖൻ എന്നിവർ ഓപറേഷന് നേതൃത്വം നൽകി. പ്രതിയെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.