video
play-sharp-fill

എക്‌സൈസിന്റെ കൈവശം വൻമയക്കുമരുന്ന് ശേഖരം ; കൈവശമുള്ളത് 1500 കോടി രൂപയുടെ ലഹരി വസ്തുക്കൾ

എക്‌സൈസിന്റെ കൈവശം വൻമയക്കുമരുന്ന് ശേഖരം ; കൈവശമുള്ളത് 1500 കോടി രൂപയുടെ ലഹരി വസ്തുക്കൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എക്‌സൈസ് അധികൃതരുടെ കൈവശമുള്ളത് വൻ മയക്കുമരുന്ന് ശേഖരം. 2016മുതൽ വിവിധ കേസുകളിലായി എക്‌സൈസ് അധികൃതർ പിടികൂടിയ തൊണ്ടിമുതലായ ലഹരി മരുന്നുകളുടെ മാർക്കറ്റിലെ 1500 കോടി കവിയും. പൊലീസിന്റെ സഹായത്തോടെയാണ് എക്‌സൈസ് അധികർതർ ഇവ സൂക്ഷിക്കുന്നത്. കൂടാതെ സായുധ ക്യാമ്പുകളിൽ പ്രത്യേക സ്‌ട്രോങ് റൂമുകൾ സജ്ജീകരിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കും.

കഞ്ചാവ് 5870 കിലോ, ഹാഷിഷ് 166 കിലോ, ബ്രൗൺഷുഗർ 750 ഗ്രാം, ഹെറോയിൻ 601 ഗ്രാം എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടിയിൽ പിടികൂടിയത്. ഇതുകൂടാതെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ സ്‌ട്രോങ് റൂമിലേക്ക് എത്തുന്ന സിന്തറ്റിക്ക് മയക്കുമരുന്നിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മോളി അഥവാ എക്സ്റ്റസി എന്നറിയപ്പെടുന്ന 31 കിലോ മെത്തലീൻ ഡൈഓക്‌സി മെത്താംഫീറ്റമിൻ (എം.ഡി.എം.എ.) എക്‌സൈസ് പിടികൂടിയ ഇക്കൂട്ടത്തിലുണ്ട്. നിശാപാർട്ടി ഡ്രഗ്ഗുകളാണിവ. മാരക ലഹരിയായ ലൈസർജിക്ക് ആസിഡ് ഡൈ ഈതൈൽഅമൈഡ് (എൽ.എസ്.ഡി.) 26.87 ഗ്രാം, മാജിക്ക് മഷ്‌റൂം , 164 ഗ്രാം, കൊഡീൻ എന്ന മയക്കുമരുന്ന് 21 ലിറ്ററാണ് ശേഖരത്തിലുള്ളത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്രയധികം വിലവരുന്ന ലഹരിമരുന്നുകൾ കൈവശമുള്ള എക്‌സൈസ് എറെ കരുതലോടെയാണ് ആവ സൂക്ഷിച്ചിരിക്കുന്നത്.