ഏറ്റുമാനൂരിൽ ഫയർ സ്റ്റേഷൻ വേണം: ജനകീയ വികസന സമിതി ജില്ലാ കളക്ടർ ചേതൻ കുമാർ മീണയ്ക്ക് നിവേദനം നല്‍കി.

Spread the love

ഏറ്റുമാനൂർ: ഏറ്റുമാനൂരില്‍ ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏറ്റുമാനൂരില്‍ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള ആലോചനകള്‍ വർഷങ്ങള്‍ക്കു മുമ്ബേ ഉണ്ടായതാണ്.
കോടതിപ്പടിക്കു സമീപം അതിനായി സ്ഥലവും കണ്ടെത്തി. പിന്നീട് നടപടികളൊന്നും മുന്നോട്ട് നീങ്ങിയില്ല.

video
play-sharp-fill

ഏറ്റുമാനൂരിലോ പരിസര പ്രദേശങ്ങളിലോ തീപിടിത്തം ഉണ്ടായാല്‍ കോട്ടയം, പാലാ, കടുത്തുരുത്തി ഫയർ സ്റ്റേഷനുകളില്‍നിന്നാണ് ഫയർഫോഴ്സ് എത്തേണ്ടത്. രൂക്ഷമായ ഗതാഗതക്കുരുക്കിനിടയില്‍ സംഭവസ്ഥലത്തെത്താൻ ഏറെ സമയമെടുക്കും.

ഗതാഗതക്കുരുക്കിൽപ്പെട്ട് സ്ഥലത്ത് എത്താൻ അരമണിക്കൂറെങ്കിലും സമയമെടുക്കും. വ്യാപാര സ്ഥാപനങ്ങളിലടക്കം തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏറ്റുമാനൂരില്‍ ഫയർസ്റ്റേഷൻ സ്ഥാപിക്കേണ്ടത് അടിയന്തരാവശ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂരില്‍ ഫയർ സ്റ്റേഷൻ അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ ജനകീയ വികസന സമിതി ജില്ലാ കളക്ടർ ചേതൻ കുമാർ മീണയ്ക്ക് നിവേദനം നല്‍കി. സമിതി പ്രസിഡന്റ് ബി. രാജീവ്, ഭാരവാഹികളായ വി.എം. തോമസ്, ഇ.എം. അബ്ദുള്‍ റഹ്മാൻ, ജോർജ് പുളിങ്ങാപ്പള്ളി എന്നിവർ ചേർന്നാണ് നിവേദനം നല്‍കിയത്.