
ഏറ്റുമാനൂരിൽ ഇനി കിടിലൻ സിനിമാക്കാലം: ഏറ്റുമാനൂരുകാർക്ക് സിനിമ ആസ്വദിക്കാൻ കിടിലൻ തീയറ്ററൊരുങ്ങി; വിജയ് പടത്തോടെ ആഘോഷത്തിന് തുടക്കം
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ ഇനി സിനിമയുടെ പൂക്കാലത്തിന് തുടക്കമായി. ജില്ലയിലെ തന്നെ എറ്റവും കിടിലൻ തീയറ്ററിനാണ് തുടക്കമായിരിക്കുന്നത്.
തീയറ്ററിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടന്നെങ്കിലും, തമിഴിലെ ഇളയദളപതി വിജയുടെ പുതിയ ചിത്രമായ ബീഗിളിന്റെ റിലീസോടെയാവും തീയറ്റർ ഔദ്യോഗികമായി തുറക്കുക.













ഏറ്റുമാനൂരിൽ ‘യു ജി എം സിനിമാസ് എന്ന പേരിലാണ് തീയറ്റർ ശൃ്ംഖല ആരംഭിച്ചിരിക്കുന്നത്. ഏറ്റുമാനൂരിൽ കോടതി ജംഗ്ഷനടുത്ത് പ്രവർത്തനം ആരംഭിച്ച തീയറ്റർ ജോസ് .കെ .മാണി എം .പി യും , സുരേഷ് കുറുപ്പ് എം .എൽ .എയും ചേർന്ന് ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ സാമൂഹിക സിനിമാ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. .പ്രമുഖ സിനിമാ നിർമാണ കമ്പനിയായ യു ജി എം എന്റർടൈൻ ന്മെന്റ്‌സിന്റേതാണ് ഈ തീയറ്റർ സമുച്ചയം .
മൂന്നു തീയറ്ററുകളാണ് യു ജി എം സിനിമാസ്സിൽ ഒരുക്കിയിരിക്കുന്നത് .ഏറ്റവും ആധുനിക രീതിയിലുള്ള
4 കെ യും അറ്റ്‌മോസും ഒരുമിച്ചുള്ള തീയറ്ററുകളാണിത് .
4 കെ യും അറ്റ്‌മോസും ഒരുമിച്ചുള്ള തീയറ്ററുകളാണിത് .
ഏറ്റുമാനൂരിലെ
ആദ്യ തീയറ്റർ സമുച്ചയം എന്ന പ്രത്യേകതയും
യു ജി എം സിനിമാസിനുണ്ട് .
യു ജി എം സിനിമാസിനുണ്ട് .
268 ഉം 200 ഉം വീതം സീറ്റുകളാണ് തീയറ്ററുകളിലുള്ളത് .വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .
മികച്ച ദൃശ്യ -ശ്രവണ സാങ്കേതിക തികവോടെ സിനിമ പ്രേക്ഷകരിലെത്തിക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് ഈ തീയറ്റർ സമുച്ചയത്തിന് പിന്നിലുള്ളത് .
മികച്ച ദൃശ്യ -ശ്രവണ സാങ്കേതിക തികവോടെ സിനിമ പ്രേക്ഷകരിലെത്തിക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് ഈ തീയറ്റർ സമുച്ചയത്തിന് പിന്നിലുള്ളത് .
ഡോ :സഖറിയ തോമസ് ,ആൽവിൻ ആന്റണി ,മാർഗരറ്റ് ജോർജ് എന്നിവരാണ് തീയറ്ററിന്റെ ഉടമകൾ.
Third Eye News Live
0