എത്ര കിട്ടിയാലും പഠിക്കാതെ മലയാളികൾ ; ടൂറിസ്റ്റ് ബസിന് മുകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പിറന്നാൾ ആഘോഷം

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോഴിക്കോട്: വിനോദയാത്രക്കിടെ ബസിന് മുകളിൽ പൂത്തിരിയും പടക്കവും കത്തിച്ച് വിദ്യാർഥികളുടെ ആഘോഷം. കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷം കെങ്കേമമാക്കാൻ ബസിന് മുകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് വിദ്യാർത്ഥികൾ അപകടമായ ആഘോഷം നടത്തിയത്.

ഈ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ആരോ സോഷ്യൽ മീഡിയയിൽ ഇട്ടതോടെ വീഡിയോ വൈറലാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് താമരശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ വിനോദയാത്രക്കിടെയാണ് അപകടകരമായ ആഘോഷം നടത്തിയത്.

അതേസമയം, ടൂറിസ്റ്റു ബസുകളിലെ പരിശോധനയിൽ ഇളവ് വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. സ്വകാര്യ ടൂറിസ്റ്റ് ബസുകൾ നിരന്തരം നിയമലംഘനം നടത്തുകയാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.