ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ നഷ്ടമായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖിക
കൊച്ചി : കടലാസ് രഹിത ഇടപാടുകൾ വർദ്ധിച്ചതോടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മറന്നു വെയ്ക്കുന്നതോ നഷ്ടപ്പെടുത്തുന്നതോ ആയ ആളുകളുടെ എണ്ണവും കൂടി.
സാധനങ്ങൾ വാങ്ങിയ ശേഷം ഷോപ്പുകളിലും പെട്രോൾ പമ്പുകളിലും എടിഎമ്മുകളിലും ആളുകൾ കാർഡുകൾ മറന്നു വെയ്ക്കാറുണ്ട്. എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും കാർഡ് നൽകുന്ന മറ്റ് കമ്പനികളും ഇടയ്ക്കിടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പുകളും നൽകാറുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നഷ്ടപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ബാങ്കിന്റെ ഹെൽപ്പ് ലൈൻ നമ്പറിലോ ടോൾ ഫ്രീ നമ്ബറിലോ വിളിച്ച് റിപ്പോർട്ടുചെയ്യുക. കൂടാതെ ബാങ്കിന്റെ ഓൺലൈൻ ബാങ്കിംഗ് പോർട്ടൽ വഴി കാർഡ് ഹോട്ട്ലിസ്റ്റ് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ കഴിയും.
അതുമല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് ശാഖയിൽ നേരിട്ട് പോയി കാർഡ് ബ്ലോക്ക് അല്ലെങ്കിൽ ഹോട്ട്ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടാവുന്നതാണ്. കാർഡ് ബ്ലോക്ക് ചെയ്ത് കഴിഞ്ഞാൽ ഉപഭോക്താവിന്റെ ഫോൺ നമ്പറിലേക്ക് സന്ദേശം ലഭിക്കുന്നതാണ്.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടിൽ ബാലൻസ് ഉണ്ടെങ്കിലും, അല്ലെങ്കിൽ നഷ്ടപ്പെട്ട ക്രെഡിറ്റ് കാർഡിൽ ഉയർന്ന വായ്പാ ലിമിറ്റ് ഉണ്ടെങ്കിലും മുകളിൽ പറഞ്ഞ ഏതെങ്കിലും മാർഗം ഉപയോഗിച്ച് ഉടൻ കാർഡുകൾ ബ്ലോക്ക് ചെയ്യേണ്ടതാണ്.
നിങ്ങൾ ബാങ്കിന് റിപ്പോർട്ട് ചെയ്യുന്നത് വരെ അല്ലെങ്കിൽ കാർഡ് ബ്ലോക്ക് ചെയ്യുന്നതുവരെ, നഷ്ടപ്പെട്ട കാർഡിൽ നിന്നുള്ള ഇടപാടുകൾക്ക് ബാങ്കിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ല.