
സ്വന്തം ലേഖിക
ആനത്താനം: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ സ്വകാര്യ ബാങ്ക് നിയോഗിച്ച അക്രമി സംഘം വീടു കയറി യുവാവിന്‍റെ കൈവിരല്‍ വെട്ടി.
കോട്ടയം വിജയപുരത്തിനടുത്ത് ആനത്താനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇസാഫ് ബാങ്കിന്‍റെ മണര്‍കാട് ശാഖയില്‍ നിന്ന് നിയോഗിച്ച അക്രമികളാണ് ആക്രമിച്ചതെന്നാണ് കുടുംബത്തിന്‍റെ പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഇസാഫ് ബാങ്ക് അധികൃതര്‍ പ്രതികരിച്ചു. ആനത്താനം സ്വദേശി രഞ്ജിത്തിന്‍റെ വീടാണ് ആക്രമിക്കപ്പെട്ടത്. അഞ്ചംഗ സംഘം ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തി വീടാകെ അടിച്ചു തകര്‍ക്കുകയായിരുന്നെന്ന് കുടുംബം പറയുന്നു.
തടയാനെത്തിയ രഞ്ജിത്തിനെ വെട്ടുകയായിരുന്നു. അക്രമത്തില്‍ രഞ്ജിത്തിന്‍റെ വലതുകൈയുടെ ചൂണ്ടുവിരല്‍ അറ്റുപോയി.
മണര്‍കാട്ടെ ഇസാഫ് ബാങ്കില്‍ നിന്ന് ഓട്ടോറിക്ഷ വാങ്ങാനായി രഞ്ജിത് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്‍റെ പേരില്‍ ബാങ്ക് അധികൃതര്‍ വിട്ട ഗുണ്ടകളാണ് അക്രമം നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. രഞ്ജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്രമം ചെറുക്കാന്‍ ശ്രമിച്ച സഹോദരന്‍ അജിത്തിനും പരുക്കുണ്ട്.



