play-sharp-fill
മുണ്ടിനുള്ളില്‍ ഒളിപ്പിച്ച്‌ മദ്യം കടത്താന്‍ ശ്രമം; കോട്ടയത്തെ ബിവറേജസ് ഔട്ട്ലെറ്റ്  ജീവനക്കാരന് സസ്പെന്‍ഷന്‍;  നടപടി   ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിച്ചതിന് പിന്നാലെ

മുണ്ടിനുള്ളില്‍ ഒളിപ്പിച്ച്‌ മദ്യം കടത്താന്‍ ശ്രമം; കോട്ടയത്തെ ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരന് സസ്പെന്‍ഷന്‍; നടപടി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ

സ്വന്തം ലേഖിക

കോട്ടയം: മദ്യം മോഷ്ടിക്കാന്‍ ശ്രമിച്ച ബിവറേജസ് ഔട്ട്ലെറ്റ് ജീവനക്കാരന് സസ്പെന്‍ഷന്‍.

കൊല്ലം സ്വദേശി നെപ്പോളിയന്‍ ഫെര്‍ണാണ്ടസിനെതിരേയാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ബിവറേജസ് ഔട്ട്ലെറ്റിലാണ് സംഭവം. മുണ്ടിനുള്ളില്‍ ഒളിപ്പിച്ച കടത്താനായിരുന്നു ശ്രമം.

180 മില്ലിയുടെ മദ്യക്കുപ്പിയാണ് നെപ്പോളിയന്റെ പക്കല്‍നിന്നു പിടികൂടിയത്. ഇയാളില്‍നിന്ന് മദ്യം പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു.

ഇതിനു പിന്നാലെ നെപ്പോളിയനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

മദ്യം വാങ്ങാന്‍ പുറത്തു ക്യൂ നിന്നയാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയായിരുന്നു നടപടി.