
എരുമേലി കണമലയിൽ ബസ് വളവ് തിരിയുന്നതിനിടെ തുറന്ന വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ചങ്ങനാശേരി – മൂക്കന്‍പ്പെട്ടി സര്‍വീസ് നടത്തുന്ന ഹോളിമേരി ബസില്‍ നിന്ന് വീണാണ് അപകടം
എരുമേലി: കണമലയിൽ ബസിൽ നിന്ന് വീണ് വീട്ടമ്മ ദാരുണാന്ത്യം. എയ്ഞ്ചല്‍വാലി അഴുതമുനി സ്വദേശി പുന്നയ്ക്കല്‍ ബന്നിയുടെ ഭാര്യ ഓമന ബന്നി (ഷീബ-45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.15 ഓടെയാണ് കണമലയില്‍ നിന്നും മൂക്കന്‍പ്പെട്ടിയിലേക്ക് തിരിയുന്ന ഭാഗത്തെ രണ്ടാമത്തെ വളവിലായിരുന്നു അപകടം.
ചങ്ങാനാശേരി – മൂക്കന്‍പ്പെട്ടി സര്‍വീസ് നടത്തുന്ന ഹോളിമേരി ബസില്‍ നിന്നാണ് വീട്ടമ്മ വീണത്. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനായി ബസില്‍ കയറിയേ ശേഷമായിരുന്നു അപകടം.
ബസ് വളവ് തിരിയുന്നതിനിടെ തുറന്ന വാതിലിലൂടെ വീട്ടമ്മ പുറത്തേക്ക് വീഴുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ഉടനെ മുക്കൂടുതറ അസീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌ക്കാരം നാളെ 3 മണിക്ക് കണമല സെന്റ് തോമസ് പള്ളിയില്‍ മക്കള്‍:ആല്‍ബിന്‍,എബിന്‍.എരുമേലി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
