play-sharp-fill
എരുമേലിയിൽ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി;  പ്രതിക്ക് ജീവപര്യന്തം കഠിനതടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി

എരുമേലിയിൽ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം കഠിനതടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി

സ്വന്തം ലേഖിക

എരുമേലി: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ആറ് ലക്ഷം രൂപ പിഴയും.

എരുമേലി കനകപ്പലം കരയിൽ ശ്രീനിപുരം മൂന്ന് സെന്റ് കോളനിയിൽ തഴക്കവയൽ വീട്ടിൽ കുഞ്ഞുമോൻ മകൻ മനുവിനെയാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എൻ ഹരികുമാർ 304-ാം വകുപ്പ് പ്രകാരം 10 വർഷത്തെ കഠിനതടവും 5,00,000 രൂപ പിഴയും പട്ടികജാതി പട്ടികവർഗ്ഗ പീഢന നിരോധനനിയമം സെക്ഷൻ 3(2)(v) പ്രകാരം ജീവപര്യന്തം കഠിനതടവും 1,00,000/ രൂപ പിഴയും ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി പേടിപ്പിക്കാനായി ഭാര്യ വിനീത മനുവിനെ മണ്ണെണ്ണ ദേഹത്തൊഴിച്ച സമയം ബാക്കിയുണ്ടായിരുന്ന മണ്ണെണ്ണ വിനീതയുടെ ശരീരത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുSർന്ന് ഗുരുതരമായി തീപ്പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലിരികെ മരിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ജെ സന്തോഷ്കുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ. സണ്ണി ജോർജ്ജ് ചാത്തുകുളം, അഡ്വ.എൽവിസ് വാച്ചാപറമ്പിൽ, അഡ്വ. ജോജി തോമസ്, അഡ്വ. ബെന്നി കുഴിയിടിയിൽ അഡ്വ. സതീഷ് പി. എസ്, അഡ്വ. മിഥുൻ ജീസസ് ബെന്നി തുടങ്ങിയവർ ഹാജരായി.