Spread the love

സ്വന്തം ലേഖിക

video
play-sharp-fill

എ​രു​മേ​ലി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ എ​രു​മേ​ലി​യി​ല്‍ അ​നു​വ​ദി​ച്ച പു​തി​യ ആം​ബു​ല​ന്‍​സ് മാ​സ​ങ്ങ​ളാ​യി​ട്ടും ഓ​ട്ടം തു​ട​ങ്ങി​യി​ല്ല.

സേ​വ​നം ആ​രം​ഭി​ക്കാ​ത്ത​തി​നു പി​ന്നി​ല്‍ അ​നാ​സ്ഥ​യാ​ണെ​ന്ന് ആ​ക്ഷേ​പം. ഭ​ര​ണ​ക​ക്ഷി​ക​ളാ​യ സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ല്‍ ഭി​ന്ന​ത​യു​മു​ണ്ടെ​ന്നും ആ​ക്ഷേ​പം. ഇ​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി പ​റ​യു​ന്ന​ത്.
മാ​സ​ങ്ങ​ള്‍​ക്ക്‌ മുൻപാണ് ആം​ബു​ല​ന്‍​സ് അ​നു​വ​ദി​ച്ച​ത്. എ​രു​മേ​ലി​ക്കും മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​നും ഓ​രോ ആം​ബു​ല​ന്‍​സാ​ണ് ല​ഭി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​ക്ക​ഴി​ഞ്ഞ കോ​വി​ഡ് കാ​ല​ത്ത് എ​രു​മേ​ലി ഉ​ള്‍​പ്പ​ടെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആം​ബു​ല​ന്‍​സ് സേ​വ​നം പ​രി​മി​ത​മാ​യി​രു​ന്നു. ഇ​തു മു​ന്‍​നി​ര്‍​ത്തി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി ആം​ബു​ല​ന്‍​സ് അ​നു​വ​ദി​ച്ച​ത്. അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ മേ​യി​ലാ​ണ് എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ പ്ര​തി​നി​ധി​ക​ള്‍ ആം​ബു​ല​ന്‍​സ് കൈ​പ്പ​റ്റി​യ​ത്.

പന്ത്രണ്ടു ല​ക്ഷം രൂ​പ​യാ​ണ് ആം​ബു​ല​ന്‍​സ് വാ​ങ്ങു​ന്ന​തി​നു ചെ​ല​വി​ട്ട​ത്. ക​ഴി​ഞ്ഞ മേ​യ് 27ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ല്‍ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി പ്ര​തി​നി​ധി​ക​ള്‍​ക്ക്‌ ആം​ബു​ല​ന്‍​സ് വാ​ഹ​നം കൈ​മാ​റി. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​ന്‍റെ സ​മീ​പ​ത്തേ​ക്ക് ആം​ബു​ല​ന്‍​സ് മാ​റ്റി​യ​ശേ​ഷം ഇ​തേ​വ​രെ സേ​വ​നം തു​ട​ങ്ങി​യി​ട്ടി​ല്ല. ഡ്രൈ​വ​റെ നി​യ​മി​ക്കു​ന്ന​തി​നും ശ​മ്പളം, ഇ​ന്ധ​നം എ​ന്നി​വ​യ്ക്കു​ള്ള ഫ​ണ്ടി​നും ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

ആം​ബു​ല​ന്‍​സ് ല​ഭി​ച്ച​ശേ​ഷം വാ​ഹ​നം ഓ​ടാ​തെ ത​ന്നെ 5,674 രൂ​പ ഇ​ന്ധ​ന​ത്തി​ന് ചെ​ല​വി​ട്ട​തി​ന്‍റെ തു​ക പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ല്‍​നി​ന്നു ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ ആ​യി​രം രൂ​പ കോ​ട്ട​യ​ത്ത്‌ നി​ന്നു വാ​ഹ​നം എ​ത്തി​ച്ച​തി​ന്‍റെ ഇ​ന്ധ​ന​ത്തി​ന് ചെ​ല​വാ​യ തു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 27നാ​ണ് ബി​ല്‍ പ്ര​കാ​രം ഇ​തു​ള്‍​പ്പ​ടെ തു​ക ന​ല്‍​കി​യ​ത്.

ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം തു​ട​ങ്ങാ​ത്ത​തു ത​ര്‍​ക്കം മൂ​ലം. പാ​ലി​യേ​റ്റീ​വി​ന് ഉ​പ​യോ​ഗി​ക്ക​ണോ അ​തോ ആ​ശു​പ​ത്രി​യി​ല്‍ പൊ​തു​സേ​വ​ന​ത്തി​നാ​യി വി​ട്ടു​ന​ല്‍​ക​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ചാ​ണു ത​ര്‍​ക്കം. ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നു ചേ​ര്‍​ന്ന പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യി​ല്‍ ഇ​ക്കാ​ര്യം അ​ജ​ന്‍​ഡ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ച​ര്‍​ച്ച ന​ട​ന്നെ​ങ്കി​ലും ത​ര്‍​ക്കം​മൂ​ലം തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി​ല്ല.