എരുമേലി പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ മറിഞ്ഞ് അപകടം; റാന്നി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

എരുമേലി: പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടിൽ സഞ്ജു തോമസ് (22) ആണ് മരിച്ചത്.

രാവിലെ പതിനൊന്നരയോടെ എരുമേലി- പ്ലാച്ചേരി റൂട്ടിൽ, മുക്കടയ്ക്ക് സമീപമായിരുന്നു അപകടം. അമിത വേ​ഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമിത വേഗത്തിൽ വന്ന വാഹനം വഴിയോരത്തെ പോസ്റ്റിൽ ഇടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണിമല പൊലീസും, റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളിൽ നിന്നും സഞ്ജുവിനെ പുറത്തെടുത്തത്.

പിക്കപ്പ് ഡ്രൈവറായ സഞ്ജു അവിവാഹിതനാണ്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മണിമല പോലീസും പ്ലാച്ചേരി വനം സ്റ്റേഷനിലെ വനപാലകരും സ്ഥലത്തെത്തിയിരുന്നു. സഹോദരങ്ങള്‍ സുബാഷ്, ആരോമല്‍.