എറണാകുളം ജില്ലയിലെ നിരന്തര കുറ്റവാളിയായ ‘ഡ്രാക്കുള’ സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു; ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിങ്ങിയ ഇയാൾ വീണ്ടും കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി

എറണാകുളം ജില്ലയിലെ നിരന്തര കുറ്റവാളിയായ ‘ഡ്രാക്കുള’ സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു; ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിങ്ങിയ ഇയാൾ വീണ്ടും കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം ജില്ലയിലെ നിരന്തര കുറ്റവാളിയായ ‘ഡ്രാക്കുള’ സുരേഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊച്ചി നഗരത്തിലും പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, എറണാകുളം സെൻട്രൽ എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലും നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2021 ഡിസംബറിൽ ഇയാളെ 6 മാസത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിങ്ങിയ ഇയാൾ വീണ്ടും കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടിയെടുത്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലയിൽ 49 പേരെ നാട് കടത്തുകയും 70 പേരെ കാപ്പ ചുമത്തി ജയിലിൽ അടക്കുകയും ചെയ്തു.