കുടമാളൂർ: ഇരവീശ്വരം മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 25 വെള്ളിയാഴ്ച കൊടിയേറി മെയ് 2 വെള്ളിയാഴ്ച ആറാട്ടോടുകൂടി സമാപിക്കും.
ഒന്നാം ഉത്സവദിവസമായ ഏപ്രിൽ 25 വെള്ളിയാഴ്ച രാവിലെ അഞ്ചിന് നിർമ്മാല്യദർശനം തുടർന്ന് വിശേഷാൽ പൂജകൾ. വൈകിട്ട് ആറിന് ക്ഷേത്രം തന്ത്രി കടിയക്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. തുടർന്ന് ദീപാരാധന ദീപക്കാഴ്ച.
ഏഴുമണിക്ക് സാംസ്കാരിക സമ്മേളനം. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന് സ്വീകരണം നൽകുന്നു. ഉപദേശക സമിതി മുഖ്യരക്ഷാധികാരി പ്രൊ. മാടവന ബാലകൃഷ്ണ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം മന്ത്രി നിർവ്വഹിക്കും.
ശങ്കരൻ നമ്പൂതിരി കാരക്കാട്ടില്ലം, നദസ്വര വിദ്വാൻ മരുത്തോർവട്ടം ബാബു, ഇ.ആർ. വിജയൻ എന്നിവരെ ആദരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ ജി. തങ്കപ്പൻ, ക്ഷേത്രോപദേശക സമിതി രക്ഷാധികാരി ആർ. സജിത്കുമാർ, ഡോ. പുഷ്കല പുലിപ്രമഠം, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ആർ. ശ്രീലത, ഏറ്റുമാനൂർ അസിസ്റ്റൻറ് കമ്മീഷണർ കവിതാ ജി. നായർ, ഉപദേശകസമിതി പ്രസിഡന്റ് സുബി ജി. നായർ, സെക്രട്ടറി പി.പി. നാരായണൻ നായർ എന്നിവർ സംബന്ധിക്കും. തുടർന്ന് 9.ന് കഥകളി – കീചകവധം (മല്ലയുദ്ധത്തോടു കൂടി). അവതരണം- കലാമണ്ഡലം ഭാഗ്യനാഥിൻ്റെ നേതൃത്വത്തിൽ നാട്യമണ്ഡലം കഥകളി വിദ്യാലയം, കുടമാളൂർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം ഉത്സവ ദിവസമായ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ എട്ടിന് ശ്രീബലി, വൈകിട്ട് 6.30ന് ദീപാരാധന, 9.00ന് കൊടിക്കീഴിൽ വിളക്ക്. തിരുവരങ്ങിൽ വൈകിട്ട് 6.30ന് സത്യൻ കല്ലൂപ്പാറയുടെ ശൈവപ്രഭാഷണം, 7.30ന് മേളം അരങ്ങേറ്റം.
മൂന്നാം ഉത്സവ ദിവസമായ ഏപ്രിൽ 27 രാവിലെ 8ന് ശ്രീബലി, 11.30ന് ഉത്സവബലിദർശനം, വൈകിട്ട് 6.30ന് ദീപാരാധന. തിരുവരങ്ങിൽ കാർത്ത്യായനി നാരായണീയ സമിതി കുമാരനല്ലൂർ അവതരിപ്പിക്കുന്ന നാമസങ്കീർത്തനം. വൈകിട്ട് ഏഴിന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നവീന നാടൻ പാട്ട് കലാമേള – പാട്ടും പടവെട്ടും.
നാലാം ഉത്സവ ദിവസമായ ഏപ്രിൽ 28 തിങ്കൾ രാവിലെ 8ന് ശ്രീബലി, 11.30ന് ഉത്സവബലിദർശനം, വൈകിട്ട് 6.30ന് ദീപാരാധന. തിരുവരങ്ങിൽ 6.45 ന് ഡാൻസ്, 7.00ന് തിരുവാതിരകളി, 7.30ന് മജീഷ്യൻ രാജു അമലഗിരി അവതരിപ്പിക്കുന്ന മാജിക് ഷോ- മായാ മാന്ത്രികം.
അഞ്ചാം ഉത്സവദിവസമായ ഏപ്രിൽ 29 ചൊവ്വാഴ്ച രാവിലെ 8.00ന് ശ്രീബലി, വൈകിട്ട് 6.30ന് ദീപാരാധന. തിരുവരങ്ങിൽ 7.00 ന് ചാക്യാർകൂത്ത്. അവതരണം -വാചസ്പതി വിദൂഷകശ്രീ എളവൂർ അനിൽകുമാർ.
ആറാം ഉത്സവ ദിവസമായ ഏപ്രിൽ 30 ബുധനാഴ്ച രാവിലെ ശ്രീബലി, വൈകിട്ട് 6.00ന് ദീപാരാധന. തിരുവരങ്ങിൽ 7.00 ന് ലയ തരംഗ് – ഫ്ലൂട്ട്, വയലിൻ, കീബോർഡ്, ബാസ് ഗിത്താർ, റിഥം പാഡ്, കമ്പോസർ, തബല, ചെണ്ട എന്നിവയുടെ സമന്വയം.
ഏഴാം ഉത്സവ ദിവസമായ മെയ് 1 വ്യാഴാഴ്ച ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം രാവിലെ 8.30ന് ഗജപൂജ, ആനയൂട്ട്. വൈകിട്ട് 5.30ന് കാഴ്ചശ്രീബലി. സ്പെഷ്യൽ പഞ്ചാരിമേളം ഡോ. തിരുവല്ല രാധാകൃഷ്ണൻ പ്രമാണത്തിൽ. ചൂരക്കോട് ഹരിയുടെ മയൂരനൃത്തം, അമ്പലപ്പുഴ വേലകളി സംഘത്തിന്റെ വേലകളി. രാത്രി 10.30ന് പള്ളിവേട്ട.
ആറാട്ട് ദിവസമായ മേയ് 2 വ്യാഴാഴ്ച രാവിലെ 7.00ന് പള്ളിക്കുറുപ്പ് ദർശനം, കൊട്ടിപ്പാടി സേവ. വൈകിട്ട് ആറിന് ആറാട്ട് എഴുന്നള്ളിപ്പ്. രാത്രി 10.30ന് ആറാട്ട് എതിരേൽപ്പ് (കരികുളങ്ങര കോവിലിന് സമീപം) നാദസ്വരം – പാറപ്പാടം സജീഷ്, പരിപ്പ് വിനോദ് കുമാർ. തവിൽ – വൈക്കം സന്തോഷ് കുമാർ, കിളിരൂർ വിശാഖ്, കുടമാളൂർ അർജുൻ. ആറാട്ട് മേളം – വെളിയന്നൂർ വേണുമാരാരും സംഘവും. രാത്രി 12.00ന് കൊടിയിറക്ക്, കലശാഭിഷേകം. തിരുവരങ്ങിൽ രാത്രി 8.30ന് മാസ്റ്റർ കുമ്മനം ഹരികൃഷ്ണനും മാസ്റ്റർ ജിതിൻ വേണുഗോപാലൻ ചേർന്ന് അവതരിപ്പിക്കുന്ന കീബോർഡ് ഫ്യൂഷൻ.