Wednesday, April 22, 2026

കൈവിടില്ല, കൈത്താങ്ങായി ഞങ്ങളുണ്ട്: ഈരാറ്റുപേട്ടയിൽ ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് കേരള പോലീസ്

Spread the love

 

കോട്ടയം: ഈരാറ്റുപേട്ട പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് ഈരാറ്റുപേട്ട സ്വദേശിയായ വീട്ടമ്മ ഇന്ന് രാവിലെ 10.30 മണിയോടുകൂടി ഈരാറ്റുപേട്ട സ്റ്റേഷനില്‍ ഫോണിൽ വിളിച്ചു പറയുകയും തുടർന്ന് ഈരാറ്റുപേട്ട പോലീസ് ഉടനടി സ്ഥലത്ത് എത്തുകയായിരുന്നു.

video
play-sharp-fill

 

പോലീസ് വീട്ടിലെത്തുമ്പോള്‍ ഗൃഹനാഥൻ വീട് പൂട്ടിയിട്ട ശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സംഘം മുറിയുടെ വാതില്‍ ചവിട്ടി തുറന്നു. മുണ്ടിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്ന ഗൃഹനാഥന്റെ മുണ്ടിന്റെ കെട്ട് മുറിച്ചു താഴെയിറക്കുകയും, ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നൽകി ഗൃഹനാഥന്റെ ജീവന് ആപത്തില്ലായെന്ന് ഉറപ്പ് വരുത്തി.

 

തുടർന്ന് പാലിയേറ്റിവ് അംഗങ്ങൾക്ക് ഗൃഹനാഥനെ കൈമാറിയശേഷമാണ് പോലീസ് സംഘം മടങ്ങിയത്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഓ സന്ദീപ് എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഗൃഹനാഥന്റെ ജീവൻ രക്ഷിക്കാൻ ഇടയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group