
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്.
ലിസി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിന് മുന്നിലെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം ബസ് മുന്നോട്ടെടുക്കുകയും ലക്ഷ്മി ബസിനടിയിൽപെടുകയും ചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
ബസിൽ തട്ടി താഴേക്ക് വീണ ലക്ഷ്മിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് ഇവർ മരിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു.