വൈദികനേയും കാമുകിയെയും കയ്യോടെ പിടികൂടി വിശ്വാസികൾ ; എറണാകുളം അങ്കമാലി അതിരൂപതയിലാണ് സംഭവം.
എറണാകുളം : അങ്കമാലി അതിരൂപതയിലെ യുവ വൈദീകന്റെ മുറിയില്‍ നിന്നും സുന്ദരിയായ യുവതിയെ കയ്യോടെ പൊക്കി വിശ്വാസികള്‍.
പിന്നാലെ വൈദീകനെ വിശ്വാസികള്‍ ചോദ്യം ചെയ്തതോടെ യുവതി കാമുകിയാണെന്നും അബദ്ധം പറ്റിയതാണെന്നും വൈദീകന്റെ ഏറ്റുപറച്ചിലായിരുന്നു.
കഴിഞ്ഞയാഴ്ച എറണാകുളത്തെ പ്രമുഖ പള്ളിയിലാണ് സംഭവം. തീര്‍ത്ഥാടകരൊക്കെ എത്തുന്ന പള്ളിയില്‍ സ്ത്രീകള്‍ വൈദികര്‍ താമസിക്കുന്ന സ്ഥലത്ത് എത്തുന്നത് പതിവാണ്.എന്നാല്‍ ഒരു യുവതിയെ സഹ വികാരികളുടെ മുറിക്ക് സമീപം കുറച്ചു ദിവസം സ്ഥിരമായി കണ്ടതോടെ വിശ്വാസികള്‍ ഇതാരെന്നറിയാൻ ശ്രമം തുടങ്ങി.
ഇതിനിടെ അസമയത്ത് ഒരു വൈദീകന്റെ മുറിക്കുള്ളിലേക്ക് ഇവര്‍ കയറി പോകുന്നതും വിശ്വാസികള്‍ കണ്ടു. ഇതു പതിവായതോടെ കള്ളക്കളി കണ്ടെത്താനായി നാട്ടുകാരുടെ ശ്രമം. ഇതോടെ വിശ്വാസികള്‍ സിസിടിവി പരിശോധിക്കാൻ വികാരിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിലേറെയായി യുവതി സഹ വികാരിമാരിലൊരാളുടെ മുറിയില്‍ ഉള്ളതായി കണ്ടെത്തി. വിശ്വാസികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതോടെ വൈദീകനെ ഇടവകയില്‍ നിന്നും സ്ഥലം മാറ്റി. യുവതിയെ വീട്ടിലേക്കും മടക്കി അയക്കുകയും ചെയ്തു
Whatsapp Group 1 | Whatsapp Group 2 |Telegram Group