play-sharp-fill
മുഖ്യമന്ത്രി പൂർണ ആരോഗ്യവാൻ; ഇ.പി. ജയരാജൻ

മുഖ്യമന്ത്രി പൂർണ ആരോഗ്യവാൻ; ഇ.പി. ജയരാജൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ പോയത് വൈദ്യപരിശോധനയ്ക്കാണെന്നും അദ്ദേഹം പൂർണ ആരോഗ്യവാനാണെന്നും മന്ത്രി ഇ.പി. ജയരാജൻ. എല്ലാ ദിവസവും മുഖ്യമന്ത്രി ഞങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി മടങ്ങിയെത്താൻ വൈകിയാലും അടുത്തുതന്നെ മന്ത്രിസഭായോഗം ചേരും. മാധ്യമങ്ങൾ ഉത്കണ്ഠപ്പെടേണ്ടതില്ല. മന്ത്രിസഭ ചേരേണ്ട അടിയന്തരവിഷയമുണ്ടായാൽ ഉടൻ ചേരും. മുതിർന്ന മന്ത്രിമാർ എതിർത്തതിനെത്തുടർന്നാണ് മന്ത്രിസഭ ചേരാൻ സാധിക്കാത്തതെന്ന പ്രതിപക്ഷ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ, ഇതൊക്കെ പണ്ടു നടന്നതല്ലേ, അതൊക്കെ മനസ്സിൽ തികട്ടി വരുന്നതാണ്. അതുപോലെയാണ് ഇന്നും നടക്കുന്നതെന്ന് കരുതുന്നതിനാലാണെന്നും ജയരാജൻ മറുപടി നൽകി. സംസ്ഥാനത്ത് ഒരു ഭരണസ്തംഭനവുമില്ല. എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നു. ആക്ഷേപിക്കേണ്ടവർക്ക് ആക്ഷേപിക്കാം. ബുധനാഴ്ച മന്ത്രിസഭായോഗം ചേരാൻ തീരുമാനിച്ചതാണ്. ജില്ലകളിലെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് മന്ത്രിമാരെല്ലാം പുറത്തായതിനാലാണ് ചേരാൻ സാധിക്കാതിരുന്നതെന്നും ജയരാജൻ പറഞ്ഞു.