Spread the love

റിയാദ്:സൗദി അറേബ്യയിലെ അല്‍ ഖർജിലുണ്ടായ പ്രൊജക്റ്റൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യൻ പൗരൻ മരിച്ചുവെന്ന വാർത്തകള്‍ റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി നിഷേധിച്ചു.

video
play-sharp-fill

ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം നിലവില്‍ ചികിത്സയിലാണെന്നും എംബസി വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരം അല്‍ ഖർജില്‍ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തില്‍ ഒരു ഇന്ത്യക്കാരനും മരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട സൗദി അധികൃതരുമായി എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. കൗണ്‍സിലർ (സിഡബ്ല്യു) വൈ. സാബിർ ഇന്നലെ രാത്രി അല്‍ ഖർജില്‍ സന്ദർശനം നടത്തുകയും ദൗർഭാഗ്യകരമായ സംഭവത്തില്‍ ഉള്‍പ്പെട്ട പരിക്കേറ്റ ഇന്ത്യൻ പൗരനെ കാണുകയും ചെയ്തുവെന്നും എംബസി കൂട്ടിച്ചേർത്തു. ഒരു ജനവാസ മേഖലയില്‍ പതിച്ച ഒരു സൈനിക പ്രൊജക്‌ടൈല്‍ മൂലം ഇന്ത്യക്കാരനും ബംഗ്ലാദേശി പൗരനും കൊല്ലപ്പെട്ടതായി സൗദി സിവില്‍ ഡിഫൻസ് ഏജൻസി നേരത്തെ പറഞ്ഞിരുന്നു.

സൗദിയില്‍ അല്‍ ഷൈബ എണ്ണപ്പാടത്തിന് നേരെ അയച്ച ഡ്രോണുകള്‍ തകർത്തു. അല്‍ ജൗഫ് മേഖലയിലേക്കും ആക്രമണം ഉണ്ടായി. പ്രിൻസ് സുല്‍ത്താൻ എയർ ബേസിലേക്ക് ബലിസ്റ്റിക് മിസൈല്‍ ആക്രമണം ഉണ്ടായി. റിയാദിലും ആക്രമണം ശ്രമം ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹ്‌റൈനില്‍ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കു പറ്റി. വേറെയും ആളുകള്‍ക്ക് പരിക്കുണ്ട്. സിത്രയില്‍ വീടുകള്‍ തകർന്നു. യുഎഇയിലെ ഫുജൈറയില്‍ ഡ്രോണ്‍ ആവശ്ഷ്ടം വീണുണ്ടായ തീപ്പിടുത്തം നിയന്ത്രിച്ചു.

യുഎഇ പ്രസിഡന്റും പ്രതിരോധ മന്ത്രിയും പ്രതിരോധ മന്ത്രാലയം സന്ദർശിച്ചു . കുവൈത്തില്‍ പുലർച്ചെ വിവിധ ആക്രമണ ശ്രമം നടന്നു. സൗദിയില്‍ ചൈനീസ് പ്രതിനിധി സംഘം ജിസിസി നേതാക്കളെ കണ്ടു.