play-sharp-fill
വാകത്താനം – ഞാലിയാകുഴി എമറാൾഡ് ബാറിൽ വാക്കുതർക്കത്തെ തുടർന്ന് എയർഗൺ കാട്ടി ഭീകാരാന്തരിക്ഷം സ്യഷ്ടിച്ചു; വാകത്താനം സ്വദേശി അറസ്റ്റിൽ

വാകത്താനം – ഞാലിയാകുഴി എമറാൾഡ് ബാറിൽ വാക്കുതർക്കത്തെ തുടർന്ന് എയർഗൺ കാട്ടി ഭീകാരാന്തരിക്ഷം സ്യഷ്ടിച്ചു; വാകത്താനം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: വാകത്താനം – ഞാലിയക്കുഴി എമറാൾഡ് ബാറിൽ എയർഗൺ കാട്ടി ഭീകാരാന്തരിക്ഷം സ്യഷ്ടിച്ച പ്രതി അറസ്റ്റിൽ.

ബാറിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് തന്റെ കൈവശം സൂക്ഷിച്ചിരുന്ന എയർഗൺ കാട്ടി ഭീകാരാന്തരിക്ഷം സ്യഷ്ടിച്ച വാകത്താനം, നാലുന്നക്കൽ ഭാഗത്ത് കടുവക്കുഴി ഭവനിലെ സരുൺ സലി (35)എന്നയാളെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ മുൻപും നിരവധി ക്രിമിനൽ കേസുകളൽ ഉൾപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണ്. സ്റ്റേഷൻ സബ്ബ് ഇൻസ്പക്ടർ റെനിഷ് റ്റി.എസ്, പ്രസാദ് വി.എൻ, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ അസ്സിയ, പോലീസ് ഉദ്ദ്യോഗസ്ഥരായ ലാൽചന്ദ്രൻ, ലൈജു, നിയാസ്, സെബാസ്റ്റിൻ പി.പി എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.