
പ്രചാരണത്തിൻ്റെ ആവേശത്തിൽ പാമ്പ് കടിച്ചത് സ്ഥാനാർത്ഥി അറിഞ്ഞില്ല: വീട്ടിലെത്തിയ സ്ഥാനാർത്ഥി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ: കടിച്ചത് ശംഖുവരയൻ
തേർഡ് ഐ ബ്യൂറോ
കൊല്ലം : തദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അതിൻ്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞു. പ്രചാരണത്തിരക്കിലാണ് എല്ലാ സ്ഥാനാർത്ഥികളും. ഒരു നിമിഷം പോലും കളയാനില്ലാത്ത സമയമാണ് സ്ഥാനാർത്ഥികൾക്ക് ഇത്. ഈ തിരക്കേറിയ സമയത്ത് സ്ഥാനാർത്ഥിയ്ക് പാമ്പ് കടി ഏറ്റാലോ. കൊല്ലം കൊട്ടിയത്താണ് സ്ഥാനാർത്ഥിയെ പാമ്പ് കടിച്ചത്.
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ഥിയ്ക്കാണ് കടിയേറ്റത്. ഇദഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലമ്പലം നാവായിക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡായ പലവക്കോട് നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസല്‍(42)ആണ് ചികിത്സയില്‍ കഴിയുന്നത്. നാവായിക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ അറ്റന്‍ഡര്‍ ആയ റീന രാജി വച്ച ശേഷമാണു മത്സരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി പ്രചാരണത്തിനായി വീട്ടിലെ ഗേറ്റ് തുറന്ന് അകത്തേക്കു കയറുമ്പോള്‍ ആണ് സംഭവം. പാമ്പിനെ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റിയ ശേഷം കടിക്കുകയായിരുന്നു.കാല്‍ ശക്തമായി കുടഞ്ഞ് പാമ്പിനെ വേര്‍പെടുത്തി . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.ബോധം നഷ്ടമായ റീന ഫസലിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ശംഖുവരയന്‍ പാമ്പ് ആണെന്നു ഡോക്ടര്‍ സ്ഥിരീകരിച്ചു. അപകട നില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.