
പള്ളനാട്ടിനെ വിറപ്പിച്ച് ഒറ്റയാൻ
സ്വന്തംലേഖകൻ
മറയൂർ: മറയൂർ പഞ്ചായത്തിലെ ജനവാസ മേഖലയായ പള്ളനാട്ടിനെ ഭീതിയിലാഴ്ത്തി ഒറ്റയാന്റെ വരവ്. വെള്ളിയാഴ്ച രാത്രിയോടുകൂടിയെത്തിയ ഒറ്റയാൻ നിരവധി തെങ്ങുകളും കമുകുകളും നശിപ്പിച്ചു. അൻപതുവർഷത്തിനുശേഷമാണ് പള്ളനാട്ടിൽ ഒറ്റയാൻ എത്തുന്നത് . കഴിഞ്ഞദിവസം ചട്ട മൂന്നാർ ചെക്ക് പോസ്റ്റിന് സമീപമെത്തിയ ഒറ്റയാനാണ് പള്ള നാട്ടിലെത്തിയിരിക്കുന്നത്. മൂന്നാർ മറയൂർ സംസ്ഥാന പാതയിലൂടെയാണ് ആന ചെക്ക്പോസ്റ്റ് മേഖലയിൽ പ്രവേശിച്ചത് . പള്ളനാട് സ്വദേശി അമീർ ചെല്ല ദുരൈയുടെ കൃഷിയിടത്തിലാണ് കൂടുതലായി നാശം വിതച്ചത്. മൂന്നാർ, മറയൂർ റേഞ്ചുകളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രാത്രി മുതൽ ആനയെ വിരട്ടിയെങ്കിലും ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് പാമ്പൻ മല ഭാഗത്തേക്ക് എത്തിക്കുവാൻ കഴിഞ്ഞത്.
Third Eye News Live
0