അതിരപ്പള്ളിയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി ; ഗതാഗതം തടസ്സപ്പെട്ടു

അതിരപ്പള്ളിയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി ; ഗതാഗതം തടസ്സപ്പെട്ടു

ത്യശൂർ : അതിരപ്പിള്ളിയില്‍ വീണ്ടും ഒറ്റയാൻ  റോഡിലിറങ്ങിയ വാഹന ഗതാഗതം തടസ്സപ്പെടുത്തി. ഇന്നു രാവിലെ ഏഴു മണിയോടെ ചാലക്കുടി അതിരപ്പിള്ളി റൂട്ടില്‍ ചിക്ളായി ഭാഗത്താണ് കൊമ്പൻ റോഡിലിറങ്ങിയത്.

ഒറ്റയാൻ റോഡില്‍ തന്നെ നിലയുറപ്പിച്ചതോടെ അര മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു. ഇരുചക്ര വാഹനങ്ങളും, സർവ്വീസ് ബസ്സുകളും, വിനോദ സഞ്ചാരികളുടെ വാഹനങ്ങളും വഴിയില്‍ കുടുങ്ങി.

സഞ്ചാരികൾ ശബ്ദമുണ്ടാക്കിയതോടെ ഒറ്റയാൻ റോഡിൽ നിന്നും വനത്തിലേക്കു കയറിപ്പോകുകയായിരുന്നു. തുമ്പൂർമൂഴി  മുതല്‍ ചിക്ലായി വരെയുള്ള മേഖലയില്‍ കാട്ടനകള്‍ റോഡ് മുറിഞ്ഞ് കടക്കുന്നത് പതിവാണ്. അതിനാല്‍ സഞ്ചാരികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group