ഉത്സവത്തിനിടെ ആന ഇടഞ്ഞു; തിരക്കിൽപെട്ട് നിരവധി പേർക്ക് പരിക്ക് ; പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: ചങ്ങരംകുളത്ത് മൂക്കുതല കണ്ണേങ്കാവ് ഉത്സവത്തിനിടെ ആന ഇടഞ്ഞു. തിരക്കില്‍പെട്ട് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഉത്സവം പ്രമാണിച്ച് വലിയ ജനക്കൂട്ടം കണ്ണേങ്കാവില്‍ തടിച്ചുകൂടിയിരുന്നു.

ഉച്ചയോടെ ക്ഷേത്ത്രതിനകത്തേക്ക് കയറുന്ന സമയത്താണ് ആന ഇടഞ്ഞത്. പിന്നീട് അരമണിക്കൂറിന് ശേഷം പാപ്പാനും നാട്ടുകാരും ചേര്‍ന്ന് ആനയെ അമ്പലപ്പറമ്പില്‍ തളയ്ക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group