
ഇടുക്കി: മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറയൂർ ചമ്ബക്കാട്ടില്‍ വിമല്‍ (57) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുളളില്‍ വെച്ചാണ് സംഭവം. വന്യജീവി സങ്കേതത്തിലെ ലോഗ്ഹൗസിലേക്ക് ഫയർലൈൻ വെട്ടിത്തെളിക്കാൻ പോയതായിരുന്നു വിമല്‍ അടക്കം ഒമ്ബതംഗ സംഘം.
സംഘത്തിന് പിന്നിലായിരുന്ന വിമലിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. മരത്തിന്‍റെ മറവില്‍ നിന്ന് ആന തുമ്ബിക്കൈ കൊണ്ട് വിമലിനെ നിലത്തടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







