തവളപ്പാറയില്‍ കാട്ടാന ആക്രമണം; വ്യാപക കൃഷി നാശം; ലക്ഷങ്ങളുടെ നഷ്ടം; പുറത്തിറങ്ങാൻ പേടിച്ച്‌ നാട്ടുകാര്‍

Spread the love

കോന്നി: പയ്യനാമണ്‍ താളപ്പാറയില്‍ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം.

video
play-sharp-fill

തവളപ്പാറ കാഞ്ഞിരവിളയില്‍ തോമസുകുട്ടിയുടെ വാഴകൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.

ഭൂമി പാട്ടത്തിനെടുത്ത് ലക്ഷങ്ങള്‍ മുടക്കി നടത്തിയ കൃഷിയാണ് ഇത്. കുലച്ചതും കുലയ്ക്കാത്തതുമായ 250ല്‍പരം വാഴകള്‍ ഇരുമ്പ് വേലിയും തകർത്ത് അകത്ത് കടന്നെത്തിയ ആനകള്‍ നശിപ്പിച്ചെന്ന് തോമസുകുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷിക്കായി 2 ലക്ഷത്തില്‍പരം രൂപ മുടക്കിയതായും സംഭവത്തില്‍ ഭീമമായ നഷ്ടം സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.