Spread the love

ആലപ്പുഴ: പാടശേഖരത്തില്‍ പണിയെടുക്കുന്നതിനിടെ വിശ്രമിക്കാനായി കരയ്ക്ക് കയറാൻ പിടിച്ച കെഎസ്‌ഇബി പോസ്റ്റിൻ്റെ സ്റ്റേ വയറില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ച സംഭവത്തില്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത.

video
play-sharp-fill

ആലപ്പുഴ ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയില്‍ സ്റ്റേ കമ്പി ഫ്യൂസ് കാരിയറില്‍ തട്ടിയതാണ് അപകട കാരണമെന്ന് കണ്ടെത്തി. ഈ അപകട സാധ്യത കെഎസ്‌ഇബി ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. കെഎസ്‌ഇബി ഉദ്യോഗസ്ഥർ, പാടശേഖര ഭാരവാഹികള്‍, നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേ കമ്പി അജ്ഞാതർ ഊരി വിട്ടതാണെന്ന കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ വാദവും പൊലീസ് പരിശോധിക്കും. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ലതയുടെ മൊഴി എടുത്ത ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക.