വോട്ട് ചെയ്യാനെത്തിയ അമ്മയുടെ കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കേരളാ പോലീസ്
സ്വന്തംലേഖകൻ
കോട്ടയം : അമ്മ വോട്ടു ചെയ്യുമ്പോൾ പൊലീസ് തണലിൽ കുഞ്ഞിന് സുഖനിദ്ര. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഒരു ചിത്രമാണിത്. കുഞ്ഞുമായി വോട്ടുചെയ്യാനെത്തിയ യുവതിയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി കാത്തുനിൽക്കുകയാണ് ഈ പൊലീസുകാരൻ. അമ്മ വോട്ട് ചെയ്ത് തിരികെ വരുന്നത് വരെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രം ആരോ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാണ്. കണ്ണൂർ വടകര വള്ള്യാട് പോളിംഗ് ഒരു തെരഞ്ഞെടുപ്പ് കാഴ്ച എന്ന അടിക്കുറിപ്പോടൊണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
Third Eye News Live
0