Spread the love

പാലക്കാട്: തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി

video
play-sharp-fill

പാലക്കാട്‌ മാത്രമല്ല പാലയിടത്തും ഈ കൂട്ടുകെട്ട് പ്രകടമാണെന്ന് രമേഷ് പിഷാരടി പ്രതികരിച്ചു. സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ലെന്നും അവരെ സൈബർ അക്രമണത്തിന് എറിഞ്ഞ് കൊടുക്കില്ലെന്നും പിഷാരടി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടി ആകില്ലെന്നും രമേഷ് പിഷാരടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളക്കരയെങ്ങും തെരഞ്ഞെടുപ്പ് ആവേശം ശക്തിപ്രാപിച്ചിരിക്കുകയാണ്. എപ്പോഴത്തെയും പോലെ ഇത്തവണയും സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളുണ്ട്. അക്കൂട്ടത്തില്‍ മുന്‍പനാണ് രമേഷ് പിഷാരടി.