2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്; വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രം

Spread the love

ഡല്‍ഹി: 2029 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ പദ്ധതിയിട്ട് കേന്ദ്രം.

ദേശീയ രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2027 ല്‍ രാജ്യവ്യാപകമായി ജനസംഖ്യാ സെൻസസ് നടത്തുമെന്നും ജാതി കണക്കെടുപ്പ് ആദ്യമായി ഇതിന്റെ ഭാഗമാകുമെന്നും കഴിഞ്ഞ ആഴ്ച കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ 2026 ഒക്ടോബറിലും രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളില്‍ 2027 ലും ആയിരിക്കും സെൻസസ് നടക്കുക.