video
play-sharp-fill
ഒത്തുകളി ആരോപണങ്ങൾക്ക് പിന്നാലെ സംസ്ഥാന വ്യാപകമായി ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

ഒത്തുകളി ആരോപണങ്ങൾക്ക് പിന്നാലെ സംസ്ഥാന വ്യാപകമായി ബി.ജെ.പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളി

സ്വന്തം ലേഖകൻ

കണ്ണൂർ: സംസ്ഥാന വ്യാപകമായി ബി.ജെ.പി സ്ഥാനാർത്ഥികളുടെ നാമനിർദേശ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ബി.ജെ.പി കണ്ണൂർ ജില്ലാ അധ്യക്ഷനും തലശേരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ.ഹരിദാസിന്റെ നാമനിർദ്ദേശ പത്രിക തളളി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ബിജെപിയ്ക്ക് ഏറ്റവുമധികം വോട്ട് ലഭിച്ചത് തലശേരിയിലായിരുന്നു. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക ആദ്യം തന്നെ തളളിയിരുന്നതിനാൽ നിലവിൽ തലശേരിയിൽ ബിജെപിയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തലശേരിയിൽ 22,125 വോട്ടുകളാണ് ലഭിച്ചത്. പാർട്ടി അദ്ധ്യക്ഷൻ സ്ഥാനാർത്ഥിയായി തീരുമാനിച്ചതറിയിക്കുന്ന ‘ഫോം എ’ ഇല്ലാത്തതിനെ തുടർന്നാണ് പത്രിക തളളിയത്. ബിജെപിയുടെ ഡമ്മി സ്ഥാനാർത്ഥിയായ ലതീഷിന്റെ പത്രികയും സാങ്കേതിക കാരണത്താൽ ഇന്നലെ സ്വീകരിച്ചില്ല. എന്നാൽ പത്രികയിൽ ഇത്തരത്തിലൊരു അശ്രദ്ധ വന്നതിനെപ്പറ്റി ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.

ഇതോടൊപ്പം ഇടുക്കി ജില്ലയിലെ ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തളളി. എ.ഐ.ഡി.എം.കെ സ്ഥാനാർത്ഥിയായ ആർ.എം ധനലക്ഷ്മിയുടെയും ഡമ്മി സ്ഥാനാർത്ഥി പൊൻപാണ്ടിയുടെയും പത്രികയിലെ ഫോറം 26 പൂർണമായി പൂരിപ്പിക്കാത്തതിനാൽ തളളിക്കളഞ്ഞത്. ഗുരുവായൂരിലെ സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് നിവേദിതയുടെ പത്രികയും തള്ളി. സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പ് സത്യവാങ്മൂലത്തിൽ ഇല്ലാത്ത കാരണത്താലാണ് നിവേദിതയുടെ പത്രിക തള്ളിയത്.