Spread the love

വെമ്പായം : രാത്രിയില്‍ സ്ത്രീകള്‍ മാത്രമുളള വീടുകളിലെത്തി നഗ്നതാ പ്രദര്‍ശനവും അതിക്രമവും നടത്തിവന്ന യുവാവിനെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു.

video
play-sharp-fill

വട്ടപ്പാറ മണലി ഏകലവ്യ (30) നെയാണ് സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ വീട്ടില്‍ ഇയാള്‍ കഴിഞ്ഞ ദിവസം രാത്രിയോടെ അതിക്രമം കാട്ടിയിരുന്നു.

ലഹരിക്കടിമയാണിയാള്‍. ഇയാള്‍ക്കെതിരെ വട്ടപ്പാറ സ്റ്റേഷനില്‍ അഞ്ച് ക്രിമിനല്‍ കേസുകളുണ്ട്. സബ് ഇന്‍സ്പക്ടര്‍മാരായ സുനില്‍ ഗോപി,മഞ്ജു, സലീല്‍,സി.പി.ഒ മാരായ ഷിബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group