video
play-sharp-fill

വെള്ളക്കെട്ടിൽ വീണ് എട്ട് വയസ്സുകാരന് ദാരൂണാന്ത്യം; കുളിക്കുന്നതിനിടെ കാൽ വഴുതി വിദ്യാർത്ഥി വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു; കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ആഴത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ 

തിരുനാവായ: സൗത്ത് പല്ലാർ പാലത്തുംകുണ്ട് വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു. വാക്കാട് മമ്മിക്കാനകത്ത് അബ്ദുറഹീം-സൈഫുന്നിസ ദമ്പതികളുടെ മകനും വാക്കാട് കടപ്പുറം എ.എം.എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് മുസമ്മിലാണ് (എട്ട്) മരിച്ചത്.

കഴിഞ്ഞ ദിവസം സൗത്ത് പല്ലാറിലെ അമ്മായിയുടെ വീട്ടിൽ വിരുന്നുവന്നതായിരുന്നു. അമ്മായിയുടെ മക്കളോടൊപ്പം വീടിനടുത്തുള്ള, പാലത്തുംകുണ്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായാണ് അപകടം സംഭവിച്ചത്. കുളിക്കുന്നതിനിടെ കാൽ വഴുതി വീണപ്പോൾ കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആഴത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ കരച്ചിൽകേട്ട് ഓടിവന്ന നാട്ടുകാർ മുസമ്മിലിനെ കരക്കെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരൻ: റിസ്‍വാൻ.