Spread the love

കോട്ടയം: ചോറിന് കറി ഉണ്ടാക്കാൻ മടിയാണോ? എങ്കില്‍ ഈ എഗ്ഗ് റൈസ് റെസിപ്പി ട്രൈ ചെയ്തു നോക്കൂ

video
play-sharp-fill

തയ്യാറാക്കാൻ ആവശ്യമായ ചേരുവകള്‍

2 ടീസ്പൂണ്‍ കറുത്ത കുരുമുളക്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1 മുഴുവൻ കശ്മീരി മുളക്

1/2 ടീസ്പൂണ്‍ ജീരകം

4 മുട്ടകള്‍

ആവശ്യത്തിന് ഉപ്പ്

1 1/2 ടീസ്പൂണ്‍ വെളിച്ചെണ്ണ

8-10 അല്ലി വെളുത്തുള്ളി അരിഞ്ഞത്

1/2 സവാള അരിഞ്ഞത്

1/2 കപ്പ് കാബേജ്

2 കപ്പ് വേവിച്ച ചോറ്

മല്ലിയില ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ കുരുമുളക്, കശ്മീരി മുളക്, ജീരകം, കറിവേപ്പില എന്നിവ വറുക്കുക. ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി തണുപ്പിക്കുക. തണുത്തുകഴിഞ്ഞാല്‍, പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക.

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച്‌ ആവശ്യത്തിന് ഉപ്പും 1 ടീസ്പൂണ്‍ മസാല പൊടിയും ചേർത്ത് മാറ്റി വയ്ക്കുക. ഒരു കടായി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം ഇതിലേക്ക് വെളുത്തുള്ളിയും സവാളയും ചേർത്ത് നന്നായി വഴറ്റുക. സവാള ബ്രൗണ്‍ നിറക്കുന്നത് വരെ വഴറ്റുക. ഇതിലേക്ക് കാബ്ബജ് ചേർത്ത് വഴറ്റുക. കാബ്ബജ് വെന്ത് വരുമ്പോള്‍ മുട്ടയും ഒരു ടീസ്പൂണ്‍ എണ്ണയും ചേർത്ത് നന്നായി ഇളക്കുക. ഇവയെല്ലാം നന്നായി സംയോജിക്കുമ്പോള്‍ ഇതിലേക്ക് ചോറും ഒരു നുള്ള് മസാലപ്പൊടിയും മല്ലിയിലും ചേർത്ത് ഇളക്കുക. രുചികരമായ മുട്ട ചോറ് തയ്യാർ.
.