play-sharp-fill
എടവണ്ണയിലെ സദാചാര ആക്രമണം; സിപിഎം ലോക്കല്‍ സെക്രട്ടറിയും പ‌ഞ്ചായത്തംഗവും ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

എടവണ്ണയിലെ സദാചാര ആക്രമണം; സിപിഎം ലോക്കല്‍ സെക്രട്ടറിയും പ‌ഞ്ചായത്തംഗവും ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

കോഴിക്കോട്: എടവണ്ണയില്‍ യുവതിക്കും സഹോദരനും നേരെ നടന്ന സദാചാര ആക്രമണത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍.

സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടൻ, പ‌ഞ്ചായത്തംഗം ജസീല്‍, ഗഫൂര്‍ തൂവക്കാട് , കരീം മുണ്ടേങ്ങര, മുഹമ്മദലി തൃക്കലങ്ങോട് എന്നിവരാണ് അറസ്റ്റിലായത്. ഓതായി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ജൂലായ് 13നാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ ഓതായി സ്വദേശിനി, സഹോദരൻ എന്നിവര്‍ക്ക് നേരെ ബസ് സ്റ്റാൻഡില്‍ വച്ചാണ് സദാചാര ആക്രമണം ഉണ്ടായത്.

വണ്ടൂര്‍ കോ ഓപ്പേററ്റീവ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. സഹോദരൻ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാൻഡില്‍ എത്തി. ഇതിനിടെ ഒരാള്‍ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച്‌ ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി.

സഹോദരനും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.