video
play-sharp-fill

Tuesday, May 20, 2025
Homeflashകലാപാഹ്വാനം നടത്തിയ കുട്ടികള്‍ക്കെതിരെ ജുവൈനല്‍ നിയമപ്രകാരം നടപടി; നെപ്പോളിയന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും; തോക്ക് ഉപയോഗിച്ച്...

കലാപാഹ്വാനം നടത്തിയ കുട്ടികള്‍ക്കെതിരെ ജുവൈനല്‍ നിയമപ്രകാരം നടപടി; നെപ്പോളിയന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും; തോക്ക് ഉപയോഗിച്ച് മുട്ട് ചെയ്ത വീഡിയോ ചിത്രീകരണങ്ങള്‍ എവിടെ വച്ചാണെന്ന് പരിശോധിക്കും; വിവാദങ്ങള്‍ക്ക് പിന്നില്‍ വ്‌ളോഗര്‍മാരുടെ കുടിപ്പകയെന്നും ആരോപണം; അന്വേഷണം അതിര്‍ത്തി കടക്കും

Spread the love

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ഈ കാര്യത്തില്‍ എന്തെങ്കിലും നിയമലംഘനമുണ്ടോയെന്ന കാര്യത്തില്‍ പൊലിസ് പരിശോധിക്കും. പരാതി ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അവര്‍ ചിത്രീകരിച്ച വീഡിയോയില്‍ പ്രഥമദൃഷ്ട്വാ ഇക്കാര്യം കാണുന്നില്ല.

യു ടുബര്‍ മാരോട് വ്യക്തിപരമായ ഒരു വിരോധവും പൊലിസിനില്ലെങ്കിലും അവര്‍ നടത്തിയ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നുമെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ. ഇവര്‍ക്ക് അനുകൂലമായി സ്‌കൂള്‍ കുട്ടികളടക്കം പോസ്റ്റുചെയ്യുന്നുണ്ട്. അഭിപ്രായ വ്യത്യാസം പറയുന്നതില്‍ പൊലിസിന് എതിര്‍പ്പില്ല എന്നാല്‍ പൊലിസ് സ്റ്റേഷന്‍ അക്രമിക്കുക, തുടങ്ങിയ ആഹ്വാനങ്ങള്‍ നടത്തുന്നവര്‍ കുട്ടികളായാലും നടപടിയെടുക്കും. ജുവനൈല്‍ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഹാറിലൂടെ എയര്‍ഹോണ്‍ മുഴക്കി അപകടകരമായി വാഹനമോടിച്ചതിനും അന്വേഷണം നേരിടേണ്ടി വരും ജെറ്റ് സഹോദരങ്ങള്‍. തോക്കു ഉപയോഗിച്ച് മുട്ട് ചെയ്ത വീഡിയോ ചിത്രീകരണങ്ങള്‍ എവിടെ വച്ചാണെന്ന് പരിശോധിക്കും.

ഇവര്‍ പ്രസ് സ്റ്റിക്കര്‍ ഉപയോഗിക്കുന്നതിനെതിരെയും നടപടി സ്വീകരിക്കും. ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. ഈ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എസ്പി അറിയിച്ചു.

എബിനും ലിബിനും കുടങ്ങിയതിനു പിന്നില്‍ വ്‌ളോഗര്‍മാരുടെ കുടിപ്പകയെന്ന വാദവും ചര്‍ച്ചയാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് പതിനഞ്ചു ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുകയും വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ എത്തിക്കുകയും ചെയത ഇവര്‍ക്കെതിരേ ഒരു സംഘം തിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ട്രാവലര്‍ ആദ്യഘട്ടത്തില്‍ നിയമങ്ങള്‍ പാലിച്ച് കാരവന്‍ മോഡല്‍ ആക്കിയിരുന്നു. എന്നാല്‍, പിന്നീട് നിയമങ്ങള്‍ ലംഘിച്ച് അടുത്തിടെ നിരവധി മോഡിഫിക്കേഷന്‍ വരുത്തിയിരുന്നു.

ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗതവകുപ്പിനു ലഭിച്ചത് അടുത്തിടെയായി ലഭിച്ചത് നിരവധി പരാതികളായിരുന്നു. ദൃശ്യങ്ങളും അയച്ചുനല്‍കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അന്‍പതിലേറെ ഫോണ്‍കോളുകളാണ് ഇവര്‍ക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫിസില്‍ ലഭിച്ചത്.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments