
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് നിരോധനം. മഴ ശക്തമായി തുടരുകയും തീവ്രമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിക്കുകയും പല സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.


