play-sharp-fill
ഭൂമിയും ഇനി വേറെ ലെവൽ.. ഭൂമിക്ക് കൂട്ടായി അമ്പിളിയുടെ ചങ്ങാതീ.. ; രണ്ട് മാസത്തേക്ക് ഭൂമിക്ക് ഒന്നല്ല രണ്ട് ചന്ദ്രൻ; ഇത് മിനി-മൂണ്‍ പ്രതിഭാസം

ഭൂമിയും ഇനി വേറെ ലെവൽ.. ഭൂമിക്ക് കൂട്ടായി അമ്പിളിയുടെ ചങ്ങാതീ.. ; രണ്ട് മാസത്തേക്ക് ഭൂമിക്ക് ഒന്നല്ല രണ്ട് ചന്ദ്രൻ; ഇത് മിനി-മൂണ്‍ പ്രതിഭാസം

ഭൂമിക്കൊരു ചങ്ങാതി വരുന്നുണ്ടെന്ന് അടുത്തിടെയായിരുന്നു ശാസ്ത്രജ്ഞർ അറിയിച്ചത്. മിനി-മൂണ്‍ എന്ന് വിശേഷിപ്പിക്കുന്ന 2024 PT5 ഇന്നുരാത്രി മുതല്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. നമ്മുടെ ചന്ദ്രനെപോലെ ഭൂമിക്ക് ചുറ്റും വലംവയ്‌ക്കുകയും ചെയ്യും.

രണ്ടാം ചന്ദ്രനെന്നും അമ്പിളിയുടെ സുഹൃത്തെന്നുമൊക്കെ വിശേഷിപ്പിക്കുന്ന 2024 PT5 രണ്ടുമാസത്തേക്കാണ് ഇവിടെയുണ്ടാവുക.

എന്താണ് 2024 PT5

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറും 10 മീറ്റർ വ്യാസമാണ് PT5-നുള്ളത്. വരുന്ന 53 ദിവസം ഭൂമിയെ വലം വയ്‌ക്കും. ചന്ദ്രനേക്കാള്‍ 350,000 മടങ്ങ് ചെറുതാണ് കക്ഷി. അതുകൊണ്ടുതന്നെ നഗ്നനേത്രങ്ങളാല്‍ കാണാൻ കഴിയില്ല.

എങ്കിലും അർദ്ധരാത്രി 1.30ന് ശേഷം പ്രത്യേക ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച്‌ നോക്കിയാല്‍ ചന്ദ്രന്റെ കൂട്ടുകാരനെ കാണാനാകും. ഭൂമിയെ ഭ്രമണം ചെയ്യുന്ന മനുഷ്യനിർമിത വസ്തുവല്ലാത്ത എന്തിനേയും ചന്ദ്രനായാണ് കണക്കാക്കുക. അതുകൊണ്ടാണ് 2024 PT5നെ മിനി-മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.

ഒരുതരം ഛിന്നഗ്രഹമാണ് 2024 PT5. ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ ഫലമായി സെപ്റ്റംബർ 29 മുതല്‍ നവംബർ 25 വരെയുള്ള കാലയളവില്‍ 2024 PT5 ഭൂമിയെ ഭ്രമണം ചെയ്യും. അതുകഴിഞ്ഞാല്‍ ഭൂമിയുടെ കാന്തികവലയത്തില്‍ നിന്ന് അകന്നുപോകുന്ന 2024 PT5 അടുത്തവർഷം ജനുവരിയില്‍ വീണ്ടും ചന്ദ്രന് കൂട്ടായി എത്തുന്നതാണ്.

വീണ്ടും വിടവാങ്ങുമെങ്കിലും 2055-ല്‍ ഭ്രമണപഥത്തിലേക്ക് തിരിച്ചുവരുമെന്ന് ഗവേഷകർ പറയുന്നു. 2024 ഓഗസ്റ്റ് ഏഴിനായിരുന്നു 2024 PT5 ശാസ്ത്രലോകം കണ്ടെത്തിയത്. ഹവായില്‍ പ്രവർത്തിക്കുന്ന നാസയുടെ Asteroid Terrestrial-impact Last Alert System (ATLAS) ആയിരുന്നു 2024 PT5ന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ഭൂമിയോട് അടുക്കുന്ന ഛിന്നഗ്രഹങ്ങളെയും ഉല്‍ക്കകളെയും മുൻകൂട്ടി പ്രവചിക്കുകയാണ് അറ്റ്ലസിന്റെ ദൗത്യം.