video
play-sharp-fill

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചയ്ക്ക് ശേഷം; വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്; ഹാപ്പി ന്യൂഇയര്‍ എന്ന് ഇ പി ജയരാജിൻറെ മറുപടി

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചയ്ക്ക് ശേഷം; വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്; ഹാപ്പി ന്യൂഇയര്‍ എന്ന് ഇ പി ജയരാജിൻറെ മറുപടി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി ജയരാജനെതിരെ ഇപ്പോള്‍ അന്വേഷണം വേണ്ടെന്ന് സിപിഐഎം. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു.

ചര്‍ച്ചയ്ക്ക് ശേഷം വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇ പി ജയരാജന്‍ പ്രതികരിച്ചില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹാപ്പി ന്യൂഇയര്‍ എന്നുമാത്രം ഇ പി ജയരാജന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ വിമര്‍ശനങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. തത്ക്കാലം വിവാദ വിഷയത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്.

വിവരശേഖരണം നടത്തി വിവരങ്ങള്‍ പഠിച്ച ശേഷം അന്വേഷണത്തിലേക്ക് പോയാല്‍ മതി. എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും ആയ ഇ.പിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന നടപടി ഇപ്പോള്‍ വേണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.